HOME
DETAILS
MAL
ധനകാര്യവകുപ്പില്‍ വിജിലന്‍സ് പരിശോധന
backup
January 12 2017 | 22:01 PM
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ വിജിലന്‍സ് പരിശോധന നടത്തി. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടിയാണ് വിജിലന്‍സ് സി.ഐ സോമശേഖരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം രേഖാമൂലം നിര്‍ദേശിച്ചാലേ വിവരങ്ങള്‍ നല്കാന് കഴിയൂവെന്ന് അഡീഷണല്‍ സെക്രട്ടറി ആനി അറിയിച്ചു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പരിശോധിക്കുന്നുണ്ടെന്നും കിഫ്ബി വഴി നടത്തുന്ന പദ്ധതികളുടെ വിശദമായ ഫയലുകള്‍ കാണണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിജിലന്‍സ് പിന്മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."