HOME
DETAILS

ഭക്ഷ്യവസ്തുക്കളിലെ രാസവസ്തു ഉപയോഗം വര്‍ധിക്കുന്നതായി വിദഗ്ധര്‍

  
backup
January 12 2017 | 23:01 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b8%e0%b4%b5



കൊച്ചി: കൂടുതല്‍കാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനും മറ്റുമായി ഭക്ഷ്യവസ്തുക്കളില്‍ വിവിധങ്ങളായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് വര്‍ധിച്ചു വരികയാണെന്ന് കൊച്ചിയിലാരംഭിച്ച ത്രിദിന ഫുഡ്‌ടെക് പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
 ജനങ്ങളുടെ ഭക്ഷണരീതികള്‍ വേഗത്തില്‍ മാറുകയാണെന്നും വരുംവരായ്കകള്‍ അറിയാതെ സ്വന്തമായി തിരഞ്ഞെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാന്‍ കുട്ടികള്‍ വന്‍തോതില്‍ പണം ചെലവിടുകയാണെന്നും എച്ച്.എ.സി.സി.പിയും ഫുഡ് സേഫ്റ്റി മാനേജ്‌മെന്റും എന്ന വിഷയത്തില്‍ സംസാരിച്ച നാഷനല്‍ സെന്റര്‍ ഫോര്‍ എച്ച്.എ.സി.സി.പി കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി ചൂണ്ടിക്കാട്ടി. 'ഭക്ഷണസാധനങ്ങളിലെ രാസവസ്തുക്കള്‍ കുട്ടികളില്‍ തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.
3000ലേറെ അഡിറ്റീവുകള്‍ ചേര്‍ക്കാന്‍ നിയമപ്രകാരം അനുമതിയുള്ളതാണ്. എന്നാല്‍ ഇവ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതാണ് പ്രധാന പ്രശ്‌നം. വൃക്ക മാറ്റിവയ്ക്കുന്നത് ചെറിയ പ്രായത്തില്‍ പോലും സാധാരണമാകുന്നതിലെ പ്രധാന വില്ലന്‍ ഭക്ഷണസാധനങ്ങളിലെ രാസവസ്തുക്കളാണ്. ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മോണോസോഡിയം ഗ്ലൂടോമേറ്റ് (എം.എസ്.ജി) പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അതത് ഭക്ഷണസാധനങ്ങള്‍ക്ക് അനുയോജ്യമായ പാക്കിങ് രീതി തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണമെന്ന് പാക്കേജിങ് മെറ്റിരീയിലുകളുടെ പരിശോധന എന്ന വിഷയത്തില്‍ സംസാരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഡെപ്യൂട്ടി ഡയറക്ടര്‍ മോസസ് മാലിക് പറഞ്ഞു. കുസാറ്റിലെ എന്‍വയോണ്‍മെന്റ് ബയോടെക്‌നോളജി അസി. പ്രൊഫ. എം. ആനന്ദ്, എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ജയപാലന്‍, ഇന്റര്‍ടെക് ബിസിനസ് ഡെവലപ്‌മെന്റ് തലവന്‍ ബാബു തെക്കയില്‍ തുടങ്ങിയവരും സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫുഡ്‌ടെക് കേരളയുടെ ഏഴാം പതിപ്പ് നാളെ സമാപിക്കും. രാവിലെ 10.30 മുതല്‍ 6.30 വരെയാണ് പ്രദര്‍ശന സമയം. ട്രേഡ് സന്ദര്‍ശകര്‍ക്ക് രാവിലെ മുതലും പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് മൂന്നു മുതലും പ്രദര്‍ശനം സന്ദര്‍ശിക്കാം.
 65ലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഫുഡ്‌ടെക്കില്‍ ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍നത്തിനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago