ജനങ്ങളുടെ ഭീതി അകറ്റണം: കത്തോലിക്കാ കോണ്‍ഗ്രസ്
കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവും മൂലം മലയോര കര്‍ഷകര്‍ ഭീതിയുടെ നിഴലിലാണെന്നും ജനങ്ങളുടെ ഭീതി അകറ്റാന്‍ അടിയന്തിര നടപടി വേണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നഷ്ട പരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്നും ബിജുവിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വന്യമൃഗശല്യം മൂലം കര്‍ഷകര്‍ക്ക് ഉïായിട്ടുള്ള നഷ്ടങ്ങളുടെ കണക്ക് ശേഖരിച്ച് സര്‍ക്കാറില്‍ സമര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനു വേïിയുള്ള കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കി. യോഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യാ കൊങ്ങോല അധ്യക്ഷനായി. അതിരൂപതാ ഡയറക്ടര്‍ ഫാ: ഫ്രാന്‍സിസ് മേച്ചി റാകത്ത്, അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജോണി തോമസ് വടക്കേക്കര, ബെന്നി പുതിയാപുറം, ഡേവീസ് ആലങ്ങാടന്‍, ചാക്കോച്ചന്‍ കരാമയില്‍, തോമസ് പാറയ്ക്കല്‍ സംസാരിച്ചു. സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി 17ന് രï് മണിക്ക് കത്തോലിക്കാ കോണ്‍സ് നേതൃയോഗം തലശേരി അതിരൂപതാ ഓഫിസില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."