പയ്യന്നൂരിലെ ഗതാഗതകുരുക്ക്: എല്ലാം പഴയപടി
പയ്യന്നൂര്‍: പത്ത് പേര് പ്രകടനം നടത്തിയാല്‍ ഗതാഗതം സ്തംഭിക്കുന്ന പയ്യന്നൂര്‍ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമായില്ല. ചില പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ നഗരസഭ തുനിഞ്ഞിറങ്ങിയിട്ടുïെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. പയ്യന്നൂരിന്റെ വികസനവും ഒപ്പം തടസമില്ലാത്ത ഗതാഗതവും നടപ്പാകാന്‍ പുതിയ ബസ് സ്റ്റാന്‍ഡിന്റെ പൂര്ത്തീകരണത്തോടെയേ സാധ്യമാകൂ. എന്നാല്‍ ഇതു ഇപ്പോഴും ആരംഭ ദിശയില്‍ തന്നെയാണ്.
നിര്‍ദിഷ്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് പിറകിലായി നഗരസഭക്ക് സ്വകാര്യ വ്യക്തികള്‍ കൈമാറിയ ഭൂമിയിലാണ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച പ്ലാറ്റ്ഫോമും ഷെഡും മാത്രമായി പ്രവൃത്തി ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. 2014 നവംബറിലാണ് പുതിയ സ്റ്റാന്‍ഡിന് തറക്കല്ലിട്ടത്. രï് കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യം. 40ഓളം ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം, ഷോപ്പിങ് കോംപ്ലക്സ്, ടാക്സി, ഓട്ടോസ്റ്റാന്‍ഡ് തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു ആദ്യഘട്ടം. രï് വര്‍ഷം കഴിയുമ്പോഴും പ്ലാറ്റ്ഫോം, മേല്‍ക്കൂര എന്നിവ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി നിര്‍മാണം വൈകിയതും ആവശ്യത്തിന് ഫï് കïെത്താന്‍ നഗരസഭക്ക് സാധിക്കാത്തതുമാണ് നിര്‍മാണം അനിശ്ചിതത്വത്തിലാകാന്‍ കാരണമായത്. പ്രവൃത്തി എപ്പോള്‍ പുന:രാരംഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനും നഗരസഭക്ക് കഴിയുന്നില്ല.
നിലവില്‍ പുതിയ സ്റ്റാന്‍ഡ്, പഴയ സ്റ്റാന്‍ഡ് എന്നിവ പയ്യന്നൂരിനുïെങ്കിലും രïും പൂര്‍ണമല്ല. കണ്ണൂര്‍, കാസര്‍കോട് ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് പുതിയ സ്റ്റാന്‍ഡില്‍ എത്തുന്നത്. ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് പഴയ സ്റ്റാന്‍ഡിലെത്താന്‍ ഓട്ടോറിക്ഷയെ ആശ്രയിക്കണം. ഇവിടെ നിന്നു പുറപ്പെടുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴി ഏറെ സമയമെടുത്താണ് ദേശീയപാതയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."