ഡിജിധന്‍ മേള കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു
നെടുമ്പാശ്ശേരി: കറന്‍സി രഹിത ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നീതി ആയോഗിന്റെയും സംസ്ഥാന ഐ.ടി മിഷന്റെയും സഹകരണത്തോടെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഡിജിധന്‍ മേള കേന്ദ്ര ഊര്‍ജ്ജ കല്‍ക്കരി വകുപ്പുമന്ത്രി പിയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു.
കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കി വരുന്ന സമ്മാന പദ്ധതികളായ ലക്കി ഗ്രാഹക്, ഡിജി ധന്‍ വ്യാപാരി യോജന എന്നിവ ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും വലിയ കറന്‍സി രഹിത സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരമാണെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. കേരള ഐ.ടി മിഷന്‍ ചെയര്‍മാന്‍ എം ശിവശങ്കര്‍ സ്വാഗതം പറഞ്ഞു.
ദേശീയ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ് , ജില്ലാ കലക്റ്റര്‍ മുഹമ്മദ് എം.സഫറുള്ള, അസിസ്റ്റന്റ് കലക്റ്റര്‍ രേണു രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നെടുമ്പാശ്ശേരി അടക്കം നാലു പഞ്ചായത്തുകളെ കറന്‍സി രഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു.
അശമന്നൂര്‍, പിïിമന, കീരംപാറ എന്നിവയാണ് മറ്റ് കറന്‍സി രഹിത പഞ്ചായത്തുകള്‍. മേളയുടെ ഭാഗമായി സേവനങ്ങളുടെയും മൊബൈല്‍, ഇന്റര്‍നെറ്റ് ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും പരിചയപ്പടുത്തലും സംഘടിപ്പിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ കമ്പനികള്‍, ബാങ്കുകള്‍, എണ്ണ കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരുന്നു.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."