റേഷന്‍ കരിഞ്ചന്തയ്‌ക്കെതിരെ കര്‍ശന നടപടി: മന്ത്രി
തിരുവനന്തപുരം: റേഷനരി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുïാകുമെന്ന് മന്ത്രി പി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഓരോ മാസവും കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ധാന്യവിഹിതം എഴുതി കടകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന് റേഷന്‍ കടക്കാരെ ഉത്തരവാദിത്വപ്പെടുത്തിയിട്ടുï്. ഉത്തരവ് പാലിക്കുന്നുïോയെന്ന് പരിശോധിക്കുവാന്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുï്. കാര്‍ഡുടമകള്‍ക്ക് നല്‍കാത്ത ധാന്യം നല്‍കിയതായി എഴുതിവെച്ചിട്ടുïെങ്കില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ വകുപ്പുതല ഉദ്യോഗസ്ഥനോ പരാതി നല്‍കേïതാണ്.
നവംബര്‍ മാസത്തെ ധാന്യവിഹിതം ഡിസംബര്‍ 31നകം വിതരണം നടത്തിയിട്ടുï്. വിട്ടെടുപ്പ് പൂര്‍ത്തീകരിച്ച ഡിസംബര്‍ മാസത്തെ ധാന്യ വിതരണം ജനുവരി 14നകം പൂര്‍ത്തീകരിക്കും. ജനുവരി മാസത്തെ വിതരണവും റേഷന്‍ കടകളില്‍ ആരംഭിച്ചിട്ടുï്. അന്ത്യോദയ-അന്നയോജന വിഭാഗങ്ങള്‍ക്ക് പ്രതിമാസം ഒരു കാര്‍ഡിന് 28 കിലോ അരിയും 7 കിലോ ഗോതമ്പും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ആളൊന്നിന് 4 കിലോഗ്രാം അരിയും 1 കിലോ ഗോതമ്പും വിതരണം ചെയ്തുവരികയാണ്. മുന്‍ഗണനേതര വിഭാഗങ്ങളിലെ സംസ്ഥാന സബ്‌സിഡി വിഭാഗക്കാര്‍ക്ക് ആളൊന്നിന് രïുകിലോ അരി വീതവും മുന്‍ഗണനേതര വിഭാഗങ്ങളിലെ നോണ്‍ സബ്‌സിഡി വിഭാഗങ്ങള്‍ക്ക് കാര്‍ഡ് 1ന് 5 കിലോ വീതവും വിതരണം നടത്താന്‍ കഴിയുന്നുï്.
മുന്‍ഗണനാ വിഭാഗക്കാരുടെ അര്‍ഹത സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ 15 ലക്ഷത്തോളം പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് ഫെബ്രുവരി 1ന് പുതിയ പട്ടിക തയ്യാറാകും. പുതിയ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കിക്കൊï് റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ചില്‍ ആരംഭിക്കും. സംഭരിക്കുന്ന നെല്ല് അരിയാക്കുന്ന പദ്ധതിയില്‍ മായം കലര്‍ത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും. ക്രമക്കേട് കïെത്തിയാല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും 276.86 കോടി രൂപയാണ് നെല്ലു സംഭരിച്ച വകയില്‍ ലഭിക്കുവാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."