കൗതുകമായി പൈങ്കുളം സെന്റ് തോമസ് സ്കൂളിലെ പയര്‍ ഭക്ഷ്യമേള
കുമാരമംഗലം: രാജ്യാന്തര പയര്‍വര്‍ഗ വര്‍ഷ സമാപനത്തോടനുബന്ധിച്ചു പൈങ്കുളം സെന്റ് തോമസ് യു.പി സ്കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തിയ പയര്‍ ഭക്ഷ്യമേള കൗതുകമായി. വിവിധ വര്‍ഗത്തില്‍പ്പെട്ട പയറിനങ്ങള്കൊïുള്ള 350 ല്‍പരം വിഭവങ്ങള്കൊïു ഭക്ഷ്യമേള സമൃദ്ധമായിരുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹകരണം മേളയെ ശ്രദ്ധേയമാക്കി.
കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗവും സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റുമായ കെ.വി.ജോസ് അധ്യക്ഷത വഹിച്ചു. ബി.ആര്.സി കോഓഡിനേറ്റര്‍ അനീഷ് വിത്തു വിതരണോദ്ഘാടനം നിര്‍വഹിച്ചു. മേളയോടനുബന്ധിച്ചു ജൈവ വൈവിധ്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും സെമിനാറുകള്‍ നടത്തി.
ബി.ആര്.സി ട്രെയ്നര്‍ എസ്.ശ്രീകാന്ത്, അസി. അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ തോംസണ്‍ പി. ജോഷ്വ എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."