പ്രൊഫഷണല്‍ കോളജ് അനുവദിക്കണമെന്ന്
വൈക്കം: പ്രൊഫഷണല്‍ കോളജ് വൈക്കത്ത് അനുവദിക്കണമെന്ന് ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കണ്വന്ഷന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. സത്യഗ്രഹഭൂമിയായ വൈക്കത്ത് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. ഇതു കണക്കിലെടുത്ത് സര്‍ക്കാര്‍ കോളജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നടന്ന കണ്വന്ഷന് എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. കെ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.എന്‍ ബിനു, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന്, സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്, വി.സജിന്‍, സി.പി ജയരാജ്, എം.സുമേഷ്കുമാര്, ടി.വി വിനോയ്, പി.സി അനില്‍കുമാര്‍, ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. കെ.കെ രഞ്ജിത്ത് (പ്രസിഡന്റ്), ടി.വി വിനോയ്, കെ.വി അഭിജിത്ത്, എസ്.അഞ്ജു (വൈസ് പ്രസിഡന്റുമാര്‍), എം.സുമേഷ്കുമാര് (സെക്രട്ടറി), അഡ്വ. അംബരീഷ് ജി.വാസു, ഡി.ഷിനോജ്, എസ്.ശ്രീരാജ് (ജോയിന്റ് സെക്രട്ടറിമാര്‍), പി.സി അനില്‍കുമാര്‍(ട്രഷറര്‍) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."