ആദ്യകാല ക്ഷീരസംഘം ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി
തുറവൂര്‍: ആദ്യകാല ക്ഷീരസംഘം ജീവനക്കാര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് പരാതി.
1980-85 കാലയളവില്‍ ക്ഷീരസംഘങ്ങളില്‍ സെയില്സ്മാന് ,മില്‍ക്ക് കലക്ടര്‍, സെക്രട്ടറി എന്നീ വിഭാഗങ്ങളില്‍ ജോലി നോക്കിയ ജീവനക്കാര്‍ക്കാണ് ആനുകൂലം ലഭിക്കാത്തത്.പല ജീവനക്കാരും വിരമിച്ചിട്ട് പത്തു മുതല്‍ ഇരുപത് വരെ വര്‍ഷത്തോളമായി.
ഇവര്‍ക്കു ശേഷം വിരമിച്ചവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുï് .വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യകാല ജീവനക്കാരുടെ നേതൃത്വത്തില്‍ പെന്ഷന് ലഭിക്കാനായി മുഖ്യമന്ത്രി, ക്ഷീരവികസന വകുപ്പ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് ക്ഷീരവികസന ഓഫീസ് വഴി അന്വേഷണം നടത്തി വിരമിച്ച ജീവനക്കാര്‍ക്ക് പെന്ഷന് അര്‍ഹരാണെന്നും സഹകരണ പെന്ഷന് നിലവില്‍ വരുന്നതിന് മുമ്പ് വിരമിച്ചതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ തിരുമാനമെടുക്കുന്നതിന് റിപ്പോര്‍ട്ടും മേല്‍ഘടകത്തിലേക്ക് അയച്ചിരുന്നതായാണ് പെന്ഷന് ലഭിക്കാത്തവര്‍ പറയുന്നത്. എന്നാല്‍ 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് പെന്ഷന് ലഭിക്കുന്നതില്‍ ഒരു നീക്കവും മാറി വരുന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് പറയുന്നത്. ചുവപ്പുനാടയില്‍ കുടുങ്ങിയ ഫയലുകള്‍ക്ക് ഉടനെ തീര്‍പ്പാക്കാമെന്നാണ് ഇപ്പോള്‍ അധികൃതര്‍ സൂചിപ്പിച്ചിരുന്നത്. ഇനിയെങ്കിലും ആദ്യകാല ക്ഷീരസംഘം ജീവനക്കാര്‍ക്ക് ആനുകൂല്യം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."