കെജ്രിവാളിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു പുറത്തു പ്രതിഷേധം സംഘടിപ്പിച്ച ബി.ജെ.പി മേയര്‍മാരെയും കൗണ്‍സിലര്‍മാരെയും അറസ്റ്റ് ചെയ്തു. തടഞ്ഞുവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ഉടന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തെക്കന്‍-കിഴക്കന്‍ ഡല്‍ഹി കോര്‍പറേഷനുകളുടെ മേയര്‍മാരെയും 120ഓളം കൗണ്‍സിലര്‍മാരെയുമാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
ഇവരെ രണ്ടു ബസുകളിലായി സിവില്‍ ലൈന്‍സ് പൊലിസ് സ്റ്റേഷനിലേക്കു നീക്കി. തെക്കന്‍ ഡല്‍ഹി കോര്പറേഷന് മേയര്‍ സുഭാഷ് ആര്യയുടെ നേതൃത്വത്തിലാണു പ്രതിഷേധം നടന്നത്. ഇവരെ പൊലിസ് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. വിവിധ പദ്ധതികള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ 2,380 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ നിരവധി തവണ കാണാന്‍ ശ്രമിച്ചെങ്കിലും ഇതു നടക്കാത്തതിനാലാണു സമരമാര്‍ഗങ്ങളിലേക്കു നീങ്ങിയതെന്നും സുഭാഷ് ആര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."