ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആര്.എസ്.എസ്
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം സുപ്രിംകോടതി നിഷേധിച്ചതിനു പിന്നാലെ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് ആര്.എസ്.എസ് രംഗത്ത്.
ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണ്. മൃഗങ്ങളുമായുള്ള വിനോദമാണു ജെല്ലിക്കെട്ട്. ജെല്ലിക്കെട്ടില്‍ മൃഗങ്ങളെ കൊല്ലുന്നില്ലെന്ന് ആര്.എസ്.എസ് പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് സുപ്രിംകോടതി ജെല്ലിക്കെട്ടിനെതിരായ വിധി പുറപ്പിടുവിച്ചത്്. ഇതിനെ തുടര്‍ന്നു തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയിരുന്നത്.
തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ജെല്ലിക്കെട്ടിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ സുപ്രിംകോടതി വിധി ലംഘിച്ച് ജെല്ലിക്കെട്ട് നടക്കുകയും ചെയ്തു.
ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തില്‍ ജെല്ലിക്കെട്ട് മൃഗാരാധനയുടെ ഭാഗമാണെന്നും മറ്റു സമൂഹങ്ങള്‍ ചെയ്യുന്നതുപോലെ മൃഗങ്ങളെ ജെല്ലിക്കെട്ടിന്റെ ഭാഗമായി കൊല്ലുന്നില്ലെന്നും ആര്.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."