HOME
DETAILS
MAL
മെക്ക മധ്യമേഖലാ സമ്മേളനം ഇന്ന് തൊടുപുഴയില്‍
backup
January 14 2017 | 02:01 AM
തൊടുപുഴ: മുസ്ലിംകള് അടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനായി നിലകൊള്ളുന്ന സാമൂഹ്യ-സാംസ്കാരിക സംഘടനയായ മെക്കയുടെ മധ്യമേഖലാ സമ്മേളനം വിവിധ പരിപാടികളോടെ ഇന്ന് തൊടുപുഴയില്‍ നടത്തും. രാവിലെ 10ന് കാരിക്കോട് നൈാര്‍ മസ്ജിദ് ഓഡിറ്റോറിയത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി പ്രവര്‍ത്തന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം. അലിയാരുകുട്ടി അധ്യക്ഷനാകും.
ഉച്ചയ്ക്ക് 12ന് ചേരുന്ന സമകാലിക സമ്മേനം വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. 'കറന്‍സി നിരോധം: പ്രതിസന്ധികളും പ്രതിവിധിയും' എന്ന വിഷയം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് മെമ്പര്‍ ഡോ. എ ബി അലിയാര് അവതരിപ്പിക്കും. 2.30ന് ചേരുന്ന സമാപന സമ്മേളനം പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മെക്ക ദേശീയ പ്രസിഡന്റ് എ .എസ് .എ റസാഖ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."