വീടു കുത്തിത്തുറന്ന് മോഷണം: തെളിവെടുപ്പ് നടത്തി
കടുത്തുരുത്തി: വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതികളെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
മാന്നാര്‍ കൊച്ചുചെഞ്ചേരില് ജോര്‍ജ് (ബേബി) ന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. കുപ്രസിദ്ധ മോഷ്ടാക്കളായ മടവൂര്‍, അയണിക്കാട്ട് കോണം ഫാന്റം പൈലി എന്ന് വിളിക്കുന്ന ഷാജി (54), തിരുവനന്തപുരം കരമന നെടുങ്കാട് ബിജുരാജ് എന്ന ചെങ്ങന്നൂര്‍ സതീഷ് (48), വര്‍ക്കല, കുരയ്ക്കണ്ണി, പുത്തന്‍കാട് വടക്കതില്‍ ഗുലാബ് മന്‍സിലില്‍ ബാറ്ററി നവാസ് എന്ന് വിളിക്കുന്ന നവാസ് (50) എന്നിവരെയാണ് മാന്നാറില്‍ ജോര്‍ജിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
ജോര്‍ജിന്റെ വീട്ടില്‍ നിന്നും അഞ്ചര പവനോളം സ്വര്‍ണാഭരണങ്ങളും 700 രൂപയും ലെനോവായുടെ രണ്ട് ടച്ച് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. നവംബര്‍ 19ന് രാവിലെയായിരുന്നു സംഭവം. കടുത്തുരുത്തി സിഐ കെ.പി. തോംസണ്‍ന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."