മികച്ച ചിത്രങ്ങള്‍ ഭാവി തലമുറയുടെ നന്മയുടെ താക്കോല്‍: സിദ്ധാര്‍ഥ് ഭരതന്‍
വടക്കാഞ്ചേരി: എങ്കക്കാട് രാമ സ്മാരക എല്‍.പി സ്‌കൂളിന്റെ സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എങ്കക്കാട് നിറച്ചാര്‍ത്ത് സാംസ്‌കാരിക സമിതിയുടെ മൂന്നാമത് ദേശീയ ചിത്രകലാ ക്യാംപിന് വര്‍ണ ഭംഗിയുടെ നിറവില്‍ തുടക്കം. ഇന്നലെ രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സിനിമാ താരവും, സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഉദ്ഘാടനം ചെയ്തു.
കലാമൂല്യമുള്ള മികച്ച ചിത്രങ്ങള്‍ ഭാവി തലമുറ കെട്ടി പടുക്കുന്നതിനുള്ള നന്മയുടെ താക്കോലാണെന്ന് അദ്ദേഹം പറഞ്ഞു. കലാചരിത്രകാരന്‍ പ്രൊഫസര്‍ വിജയകുമാര്‍ മേനോന്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ വി.പി മധു, സതീഷ് കുമാര്‍, രാമചന്ദ്ര പുലവര്‍, എം.ബി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍ തോല്‍പാവ കൂത്തും, തുടര്‍ന്ന് കെ.വി.എം ഉണ്ണി അവതരിപ്പിച്ച ലൈവ് കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഷോയും ഉണ്ടായി. സംസ്ഥാനത്തിനകത്തു നിന്നും, പുറത്ത് നിന്നുമുള്ള 20 ഓളം കലാകാരന്മാര്‍ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."