ബസുകള്‍ വാതിലടച്ച് സര്‍വീസ് നടത്തണം: വികസന സമിതി യോഗം
പാലക്കാട്: നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ബസുകളുടെ വാതിലുകള്‍ അടയ്ക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒക്ക് കത്ത് നല്‍കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
ജില്ലാ ആശുപത്രി പരിസരത്തെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനും അനധികൃത തെരുവുകച്ചവടം ഒഴിപ്പിക്കുന്നതിനും, സാമൂഹ്യവിരുദ്ധരുടെ ശല്യം അവസനിപ്പിക്കാനും സൗത്ത് സബ് ഇന്‍സ്‌പെക്ടര്‍ക്കും നഗരസഭാ അധികൃതര്‍ക്കും കത്തു നല്‍കും.
റേഷന്‍ കാര്‍ഡ് പ്രയോറിറ്റി-നോണ്‍ പ്രയോറിറ്റി ലിസ്റ്റുകളിലെ അപാകതകള്‍ പരിഹരിക്കാനും അനര്‍ഹരെ ഒഴിവാക്കാനും ജില്ലാ സപ്ലൈ ഓഫിസറോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ വേണുഗോപാല്‍ അധ്യക്ഷനായി. പാലക്കാട് തഹസില്‍ദാര്‍ പി. കാവേരിക്കുട്ടി, അഡീഷനല്‍ തഹസില്‍ദാര്‍ കെ. സുരേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."