HOME
DETAILS

മുരളി നാരായണന് ഗിന്നസ് റിക്കോര്‍ഡ്; പ്രഖ്യാപനം വന്നു

  
backup
January 14 2017 | 03:01 AM

%e0%b4%ae%e0%b5%81%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d-%e0%b4%97%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%b1

വാടാനപ്പള്ളി: തീരദേശത്തിനു അഭിമാനമായി മുരളി നാരായണന് ഗിന്നസ് റിക്കോര്‍ഡ് പ്രഖ്യാപനം വന്നു. ഇരുപത്തി ഏഴുമണിക്കൂര്‍ പത്ത് മിനിറ്റ് അമ്പത് സെക്കന്റ് സമയം തുടര്‍ച്ചയായി പുല്ലാങ്കുഴല്‍ വായിച്ച തളിക്കുളം സ്വദേശി മുരളിനാരായണന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയാണ് പ്രഖ്യാപനം വന്നത്. താങ്കള്‍ക്ക് ലഭിച്ച ഈ അംഗീകാരത്തെ സന്തോഷപൂര്‍വം അങ്ങയെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനം ഉണ്ടന്നാണ് ഗിന്നസ് അധികൃതര്‍ മുരളിനാരായണന് അയച്ച ഈ മെയില്‍ സന്ദേശത്തില്‍ പറഞ്ഞത്.


നേരത്തെ യു.കെ സ്വദേശിയായ കാദറിന്‍ ബ്രൂക്ക്‌സ് എന്ന യുവതി സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് തളിക്കുളം സ്വദേശിയായ മുരളി നാരായണന്‍ തകര്‍ത്തത്. 2016 ജനുവരി 9, 10 തിയ്യതികളിലാണ് തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള ഹരിമുരളി അരങ്ങേറിയത്. രണ്ട് പകലും ഒരു രാത്രിയും തുടര്‍ച്ചയായി നടന്ന പുല്ലാങ്കുഴല്‍ കച്ചേരി ആസ്വദിക്കാന്‍ ആയിരങ്ങളാണ് അന്ന് തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.


മുരളിനാരായണനെന്ന കലാകാരന്റെ സംഗീത തപസ്യക്ക് പിന്തുണ നല്‍കാന്‍ സിനിമാതാരം ജയറാം, സംവിധായകന്‍ അക്കുഅക്ബര്‍, എം.എല്‍.എമാരായ ടി.എന്‍ പ്രതാപന്‍, ഗീതഗോപി തുടങ്ങി സിനിമ, സംഗീത, രാഷ്ടീയ, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖരും എത്തിയിരുന്നു.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് മുരളിനാരായണന്‍ ജനം. നാഗസ്വര കലാകാരനും ക്ഷേത്ര ചുമര്‍ ചിത്രകാരനും ശില്‍പിയുമായ തൊഴുത്തുംപറമ്പില്‍ നാരായണന്റേയും തങ്കമണിയുടേയും മകനായി 1968 ലാണ് മുരളിനാരായണന്‍ ജനിച്ചത്.


ദാരിദ്രത്തിന്റെ കാഠിന്യം പേറിയ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ഈശ്വരാനുഗ്രഹമായി നേടിയെടുത്ത സംഗീതത്തെ മുളംതണ്ടിന്റെ താള വിസ്മയമാക്കി മാറ്റിയ അനുഗ്രഹീത കലാകാരനാണ് മുരളിനാരായണന്‍. സംഗീത ലോകത്തേക്കുള്ള കടന്ന് വരവിന് സഹോദരി രഞ്ജിനിയുടെ പിന്തുണ തനിക്ക് ഏറെ പ്രചോദനമായിട്ടുണ്ടന്ന് ഈ കലാകാരന്‍ പറഞ്ഞു.


നാല് സംഗീത ശാഖകളെ സമന്വയിപ്പിച്ച് പുല്ലാങ്കുഴല്‍ സംഗീതത്തിന് വേറിട്ട ശ്രവ്യാനുഭവം നല്‍കി പുതിയൊരു താള വിസ്മയത്തെ ആദ്യമായി ലോകത്തിന് മുമ്പില്‍ സമര്‍പിച്ചത് മുരളിനാരായണനാണ്. തളിക്കുളം ഗ്രാമപഞ്ചായത്തിലെ കൈതക്കലിനടുത്തുള്ള പുനരധിവാസ കോളനിയിലാണ് മുരളിനാരായണനും കുടുംബവും താമസിക്കുന്നത്.


ഡോക്ടര്‍ കനക് റിലെ, ഭാരതി ശിവജി, ഡോക്ടര്‍ വൈജയന്തി കാശി, സ്വപ്നസുന്ദരി, സിനിമാതാരം മഞ്ജുവാര്യര്‍ തുടങ്ങിയ നിരവധി പ്രമുഖരായ കലാകാരന്മാര്‍ക്കൊപ്പം വിദേശ രാജ്യങ്ങളിലും മറ്റും മുരളിനാരായണന്‍ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
പട്ടാമ്പി സ്വദേശിയും പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി അംഗവുമായ സുമയുടെ ഇടപെടലാണ് മുരളിനാരായണന്റെ ഗിന്നസ് റെക്കോര്‍ഡിനായുള്ള തയ്യാറെടുപ്പിന് പ്രചോദനമായത്. സ്വരമരളി അരങ്ങേറിയ വേദിയില്‍ സുമയെ അന്ന് യു.ആര്‍.എഫ് അധികൃതര്‍ ആദരിച്ചിരുന്നു.

 

തന്റെ നേട്ടങ്ങള്‍ക്ക് പിന്തുണ നല്‍കി എന്നും പ്രാര്‍ത്ഥനയോടെ കൂടെ നിന്ന തളിക്കുളത്തെ ഓരോ സുമനസുകള്‍ക്കും വേണ്ടി ഈ അംഗീകാരം സമര്‍പിക്കുന്നുവെന്ന് മുരളിനാരായണന്‍ പറഞ്ഞു. മുരളിനാരായണന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നതോടെ കൂട്ടുകാരും മറ്റും അഭിനന്ദനവുമായി മുരളിയുടെ വീട്ടിലേക്ക് ഒഴുകുകയാണ്.
ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിലുടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ഈ അനുഗ്രഹീത കലാകാരന് അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ ജന്മനാട് കാത്തിരിക്കുകയാണ്. ശെല്‍വമാണ് മുരളിയുടെ ഭാര്യ. മക്കള്‍: ഭാവപ്രിയ, ദേവപ്രിയ, ശിവപ്രിയ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago