കുടിവെള്ളം മലിനമാക്കി മലമ്പുഴഡാമില്‍ പോത്തുകളുടെ നീരാട്ട്
പാലക്കാട്: പാലക്കാട് നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലുമായി 20 ലക്ഷത്തിലധികം വരുന്നവര്‍ക്ക് കുടിവെള്ളം വിതരണം നടത്തുന്ന മലമ്പുഴ ഡാമിലെ വെള്ളം മലിനീകരിക്കാന്‍ പോത്തുകളും. വെള്ളം വറ്റിയതോടെ ആളുകള്‍ പോത്തുകളെ ഡാമിനകത്താണ് വളര്‍ത്താന്‍ വിടുന്നത്.
മണ്ണാര്‍ക്കാട്, മുണ്ടൂര്‍, മലമ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും പൊതു കൂട്ടങ്ങളെ ഡാമിലേക്ക് ഇറക്കിവിടുകയാണ് പതിവ്. മഴക്കാലം വരെ പോത്തുകളുടെ തീറ്റയും വെള്ളം കുടിയും കുളിയുമൊക്കെ ഡാമിനകത്താണ്.
കൂട്ടത്തോടെ പോത്തുകള്‍ ഡാമിലെ വെള്ളത്തിനകത്തു ഇറങ്ങി മണിക്കൂറുകളോളം കിടന്ന് കളിക്കുമ്പോള്‍ വെള്ളം കലങ്ങി മറിയുക പതിവാണ്. വെള്ളം വറ്റിയതിനാല്‍ കലക്ക വെള്ളമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തുന്നത്.
പകല്‍ മുഴുവന്‍ ഡാമിലെ വെള്ളത്തില്‍ കിടന്നതിനു ശേഷം സന്ധ്യയോടെയാണ് ഡാമിനകത്തെ തുരുത്തുകളില്‍ വിശ്രമിക്കാന്‍ പോവുക.
എലിവാല്, കവ, ആനക്കല്ല് ഭാഗത്താണ് കൂടുതല്‍ പോത്തുകളെ വളര്‍ത്തുന്നത്. കടുവ, പുലി അടക്കമുള്ള വന്യമൃഗങ്ങള്‍ ചില സമയത്ത് പോത്തുകളെ കൊല്ലാറുണ്ട്. ഇവയുടെ അവശിഷ്ടങ്ങളും ഡാമിലെ വെള്ളത്തിലാണ് കലരുന്നത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരാണെങ്കില്‍ ഇതൊന്നും കനത്ത മട്ടില്‍ കഴിയുകയാണ്. പോത്തുകളെ ഇനി മഴ പെയ്ത് ഡാമില്‍ വെള്ളം കയറുമ്പോള്‍ മാത്രമാണ് ഉടമസ്ഥര്‍ പിടിച്ചു കൊണ്ട് പോവുക. അതുവരെ അവ ഡാമിലെ വെള്ളത്തില്‍ തന്നെയാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."