മാലിന്യ സംസ്‌കരണ പ്രൊജക്ട് ക്ലിനിക്ക് സംഘടിപ്പിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുന്നതിന് വിവിധ കര്‍മ പദ്ധതികള്‍ തയാറാക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ പ്രൊജക്റ്റ് ക്ലിനിക്കുകള്‍ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാന്‍ ക്ലര്‍ക്ക്, വി.ഇ.ഒ, പ്ലാന്‍ കോഡിനേറ്റര്‍, റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയവര്‍ക്കായി മാലിന്യസംസ്‌ക്കരണ മേഖലയില്‍ തയാറാക്കാവുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി, ഗ്രീന്‍ പ്രോട്ടോകോള്‍ സംരംഭങ്ങള്‍, സ്വാപ്പ് മേളകള്‍, ഉറവിട മാലിന്യ സംസ്‌ക്കരണ മാര്‍ഗങ്ങള്‍ എന്നിവക്കും ബ്ലോക്ക്, നിയമസഭാമണ്ഡല അടിസ്ഥാനത്തില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ക്രെമറ്റോറിയം, ആധുനിക അറവുശാലകള്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പദ്ധതികള്‍ രൂപീകരിക്കുന്നതിന് പ്രാധാന്യം നല്‍കാന്‍ അംഗങ്ങള്‍ നിര്‍ദേശിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എം ബിന്ദു, പനമരത്ത് ബിഡിഒ ഇന്‍ ചാര്‍ജ് പി.പി ഷിജി, മാനന്തവാടിയില്‍ എം ജയചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീബാഷ് നേതൃത്വം നല്‍കി. റിസോഴ്‌സ് പേഴ്‌സണ്‍മാരായ ശശിന്ദ്രന്‍, സന്തോഷ്, ബഷി, മംഗലശേരി നാരായണന്‍, മോഹനകൃഷ്ണന്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ രജീഷ്, പ്രോഗ്രാം ഓഫിസര്‍ അനൂപ് കിഴക്കേപ്പാട്ട്, എന്‍ജിനീയര്‍ സാജിയോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."