ബൈത്തുറഹ്മ നിര്‍മാണമാരംഭിച്ചു
കണിയാമ്പറ്റ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി സൊഹാര്‍ കെ.എം.സി.സി നിര്‍മിച്ച് നല്കുന്ന എട്ടാമത് ബൈത്തുറഹ്മയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തില്‍ തുടക്കമായി. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ കുറ്റിയടി കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സൊഹാര്‍ കെ.എം.സി.സി ട്രഷറര്‍ അഷറഫ് കേളോത്ത് അധ്യക്ഷനായി. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍, വയനാട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, കെ.എം.സി.സി മത്ര കമ്മിറ്റി സെക്രട്ടറി റിയാസ് വയനാട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഹംസ കടവന്‍, പഞ്ചായത് മുസ്ലിംലീഗ് പ്രസിഡന്റ് വി.പി യൂനസ്, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ഗഫൂര്‍ കാട്ടി, കെ.എം.സി.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."