തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഇന്ന്
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളത്ത് 2014-15 വര്‍ഷത്തെ തദ്ദേശ മിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സ്റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്‌സിന്റയും ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. രണ്ടു കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫിനാന്‍സിങ്ങ് കോര്‍പറേഷന്റെ 81 ലക്ഷ രൂപയും തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്.
സാംസ്‌ക്കാരിക നിലയത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയതിന് ശേഷം ഒരു കല്യാണ മണ്ഡപമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഭരണസമിതി ആലോചിച്ച് വരികയാണെന്നും അതിനാവശ്യമായ ഫണ്ട് കൂടി 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റേഡിയം കം ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ സ്റ്റേഡിയത്തിന് അഭിമുഖമായി താഴെ നിലയില്‍ സൗകര്യപ്രദമായ സ്റ്റേജും അനുബനധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയാകും. എം.എല്‍.എ.മാരായ സി.കെ ശശിന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി മായാദേവി, കെ അനന്തന്‍ നമ്പ്യാര്‍, പി.വി ബാലകൃഷ്ണന്‍, കെ രാജീവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."