ഡബ്ല്യു.എം.ഒ ആഷിയാന പ്രൊജക്ട്; ഗുണഭോക്താക്കളുടെ യോഗം നാളെ
മുട്ടില്‍: ഡബ്ല്യു.എം.ഒ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നടപ്പിലാക്കുന്ന ആഷിയാന പദ്ധതിക്കുവേണ്ടിയുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുതിനുള്ള ആദ്യ യോഗം നാളെ രാവിലെ 9.30ന് യതീംഖാനയില്‍ നടക്കും. ഭര്‍ത്താക്കന്‍മാര്‍ മരിച്ച സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും മറ്റ് ജീവിത സൗകര്യങ്ങളും നല്‍കി അവരെ സ്വയാശ്രയരാക്കുന്നതിന് വേണ്ടിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കൃഷി വ്യവസായ സേവന രംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സംരഭങ്ങള്‍ തുടങ്ങുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഈ മേഖലയില്‍ താല്‍പര്യവും നൈപുണ്യവും ഉള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ആഷിയാനയുടെ പ്രയോജനം ലഭിക്കുക. ഭര്‍ത്താവ് മരണപ്പെട്ട വിധവകളായ സ്ത്രീകള്‍ വയനാട് ജില്ലയിലെ മഹല്ല് കമ്മിറ്റിയുടെ ശുപാര്‍ശയോട് കൂടി ജനുവരി 15ന് രാവിലെ 9.30ന് ഡബ്ല്യു.എം.ഒ.യില്‍ എത്തണമെന്ന് ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."