ഫ്രഞ്ച് ഓപണ്‍: മുറെ, ഹാലെപ് മൂന്നാം റൗണ്ടില്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരങ്ങളായ ആന്‍ഡി മുറെ, വാവ്‌റിങ്ക, കീ നിഷികോരി, കിര്‍ഗിയോസ് എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. മുറെ കടുത്ത പോരാട്ടത്തില്‍ മത്തിയാസ് ബോര്‍ഗിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 2-6, 4-6, 6-2, 6-3. അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ മുറെയെ തുടരെ രണ്ടു സെറ്റ് സ്വന്തമാക്കി ബോര്‍ഗ് ഞെട്ടിച്ചു. എന്നാല്‍ അവസാന രണ്ടു സെറ്റില്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ വിനിയോഗിച്ച മുറെ മത്സരം സ്വന്തമാക്കുകയായിരുന്നു. വാവ്‌റിങ്ക 7-6, 6-3, 6-4 എന്ന സ്‌കോറിന് ഡാനിയേലിനെയാണ് പരാജയപ്പെടുത്തിയത്. നിഷികോരി മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കുസ്‌നെട്‌സോവിനെയാണ് പരാജയപ്പെടുത്തി സ്‌കോര്‍ 6-3, 6-3,6-3. കിര്‍ഗിയോസ് സിജ്‌സ്‌ലിങിനെ വീഴ്ത്തിയാണ് മൂന്നാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍ 6-3, 6-2, 6-1.
വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപ്, പെട്രോ ക്വിറ്റോവ, ഗാര്‍ബിന്‍ മുഗുരുസ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ഹാലെപ് ഏകപക്ഷീയമായ പോരാട്ടത്തില്‍ സെറീന ദിയാസിനെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 7-6, 6-2. ക്വിറ്റോവ മറ്റൊരു മത്സരത്തല്‍ ഷീ സൂ വേയെ വീഴ്ത്തി. സ്‌കോര്‍ 6-4, 6-1. മുഗുരുസ ജോര്‍ജസിനെ 6-2, 6-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."