മോചനം കാത്ത് തായിഫ് ജയിലില്‍ മലയാളികടക്കം 25 ഇന്ത്യക്കാര്‍
ജിദ്ദ: വിവിധ കേസുകളില്‍ അകപ്പെട്ട് പത്ത് മലയാളികടക്കം 25 ഇന്ത്യക്കാര്‍ മോചനം കാത്ത് തായിഫ് ജയിലില്‍ കഴിയുന്നുണ്ടെന്ന് ജയില്‍ സന്ദര്‍ശനം നടത്തിയ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം അറിയിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസുകളിലും മദ്യ വില്പനയുമായി ബന്ധപ്പെട്ട കേസുകളിലും നിരോധിക്കപ്പെട്ട വസ്തുക്കള്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസുകളിലുമാണ് മലയാളികള്‍ തടവില്‍ കഴിയുന്നത്.
തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റു തടവുകാര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ടു പേര് തടിവില് കഴിയുന്നുണ്ട്. ലഖ്നൗ സ്വദേശി മുഹമ്മദ് ബിലാല്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് നാലു വര്‍ഷമായി തടവിലുണ്ട്. പീഡന കേസിലും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലുമായി രണ്ട് തമിഴ്നാട് സ്വദേശികളും തടവില്‍ കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."