HOME
DETAILS

ജിഷയുടെ കൊലപാതകം; അന്വേഷണത്തിന് പുതിയ സംഘം

  
backup
May 25 2016 | 21:05 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങള്‍. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നു യോഗം കണ്ടെത്തി. അന്വേഷണത്തില്‍ ഗുരുതര വീഴ്ച പറ്റിയെന്നും ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അന്വേഷണത്തില്‍ പൂര്‍ണ അതൃപ്തി രേഖപ്പെടുത്തിയ മന്ത്രിസഭാ യോഗം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചു. കൂടാതെ, അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പരിശോധിച്ചതിനു ശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയുടെ വീട് 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ജിഷയുടെ മാതാവ് വീട്ടുജോലിക്കു പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കാനും കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഷയുടെ സഹോദരിക്കുള്ള ജോലി ഉടന്‍ കണ്ടെത്തിനല്‍കാനും തീരുമാനിച്ചു.


സംസ്ഥാനത്തു നിയമന നിരോധനമുണ്ടെന്നു യുവജന സംഘടനകള്‍ പരാതിപ്പെടുന്നതായി ചര്‍ച്ചചെയ്ത മന്ത്രിസഭ, പത്തു ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു വകുപ്പ് മേധാവികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. പുരോഗതി ദിനംപ്രതി ചീഫ് സെക്രട്ടറിതലത്തില്‍ വിലയിരുത്തും. പ്രായോഗിക പ്രശ്‌നങ്ങള്‍ പി.എസ്.സിയുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴിയുള്ള പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും. ഇതിനായി ബജറ്റില്‍ അനുവദിച്ചിട്ടുള്ള തുക 75 കോടിയില്‍നിന്ന് ഇരട്ടിയാക്കും. ക്ഷേമപെന്‍ഷനുകളില്‍ ഇപ്പോഴുള്ള കുടിശിക കൊടുത്തുതീര്‍ക്കും. ക്ഷേമപെന്‍ഷന്‍ തുക ജൂണ്‍ മുതല്‍ 1,000 രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. ബജറ്റില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തിച്ചുനല്‍കും. ഇതിനായുള്ള പ്രവര്‍ത്തനം ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ നടക്കും.
കേരളത്തില്‍ പഞ്ചവത്സര പദ്ധതി തുടരാന്‍ 13ാം പഞ്ചവല്‍സര പദ്ധതിക്കായി രൂപരേഖ തയാറാക്കാന്‍ തീരുമാനിച്ചു. ഇതിനു സര്‍ക്കാരും തദ്ദേശഭരണ സമിതികളും ഒരുമിച്ചു പ്രവര്‍ത്തിക്കും. 

കേരളത്തില്‍ പ്ലാനിങ് ബോര്‍ഡ് വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കാനും ഏകോപിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം നാളെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേരും. തൃശൂര്‍ പൊലിസ് അക്കാദമിയില്‍ ഇടതുപക്ഷ അനുകൂലികള്‍ ബീഫ് വിളമ്പിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിതന്റെ നടപടി പരാമര്‍ശിക്കവേ, എന്ത് ആഹാരം കഴിക്കണമെന്നു തിരുമാനിക്കേണ്ടത് കഴിക്കുന്നവരാണെന്നും അത് ഒരു ഓഫിസര്‍ക്കും തടയാനാകില്ലെന്നും പിണറായി പറഞ്ഞു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കും. മന്ത്രിമാര്‍ക്കു സ്വീകരണം നല്‍കുമ്പോള്‍ കുട്ടികളെയും സ്ത്രീകളെയും അണിനിരത്തിയുള്ള താലപ്പൊലിയും മറ്റും ഒഴിവാക്കണമെന്നും കുട്ടികളെ ഇതിനായി പീഡിപ്പിക്കുന്നതു തടയണമെന്നും നിര്‍ദേശിച്ചു. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഗവര്‍ണറുടെ സൗകര്യമനുസരിച്ചു നടത്തും. 28നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ധനകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago