ഇ.എം.എസ് സ്മാരക സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
പാപ്പിനിശ്ശേരി: ഇ.എം.എസ് സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാപ്പിനിശ്ശേരി വികസന സമിതി രൂപീകരണം ഇന്നലെ സ്‌കൂളില്‍ നടന്നു. വിദ്യാലയത്തിന്റെ സമഗ്ര വികസനം നടപ്പിലാക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നു രണ്ടുഘട്ടമായി ആറു കോടി രൂപ അനുവദിക്കും. അധ്യാപകരുടെ വകയായി ഒരു ലക്ഷം രൂപയുടെ ചെക്കും സ്റ്റാഫ് സെക്രട്ടറി കെ.വി സുമിത്രന്റെ വകയായി പതിനായിരം രൂപയുടെ ചെക്കും നല്‍കി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയും മലയാളം അധ്യാപികയുമായ പി.പി ലത തന്റെ സ്വര്‍ണവള വികസന ഫണ്ടിലേക്ക് നല്‍കി. വികസന സമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി ഷാജിറിനെയും കണ്‍വീനറായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി മോഹനനെയും തിരഞ്ഞെടുത്തു. എ സുനില്‍കുമാര്‍, കെ ബാലകൃഷ്ണന്‍, സി.പി അബ്ദുല്‍ റഷീദ്, വി.കെ ഷബീര്‍, ഈച്ച പ്രമോദ്, പൂക്കോട്ടി കുമാരന്‍, എം.വി കണ്ണന്‍, പ്രി
ന്‍സിപ്പല്‍ ഇ.ജി വിനീത, പ്രധാനധ്യാപകന്‍ എ.പി രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."