HOME
DETAILS
MAL
തളിപ്പറമ്പില്‍ നാളെ മുതല്‍ സൗജന്യ വൈഫൈ
backup
January 14 2017 | 23:01 PM
തളിപ്പറമ്പ്: തളിപ്പറമ്പ് നാളെ മുതല്‍ സൗജന്യ വൈഫൈ നഗരമാകും. റിലയന്‍സ് ജിയോ ഇന്‍ഫോകോം കമ്പനിയും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി ജിയോ നെറ്റ് എന്ന പേരില്‍ നടപ്പാക്കുന്ന സൗജന്യ വൈഫൈയുടെ ഉദ്ഘാടനം നാളെ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരവും നഗരസഭാ ഓഫിസ് പരിസരവുമാണ് വൈഫൈ സേവന പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്റര്‍നെറ്റിന്റെ ഉപയോഗവും ലഭ്യതയും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ സൗജന്യ വൈഫൈ സേവനങ്ങള്‍ നല്‍കുന്നത്. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ്, വത്സല പ്രഭാകരന്, ഇ മുഹമ്മദ് ഇക്ബാല്‍, കെ ഹഫ്സത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."