ഫാസിസം പിടിമുറുക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് യുവജന പ്രസ്ഥാനങ്ങളെ: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഫാസിസം പിടിമുറുക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ യൂത്ത്‌ലീഗിന്റെ പുതിയ നേതൃനിര ആവേശം പകരുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി.
മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി ഒരുക്കിയ സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട നടത്തുകയാണ്.
മുസ്‌ലിംയൂത്ത്‌ലീഗ് പോലുള്ള യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെ രാജ്യം ഉറ്റുനോക്കുന്ന സന്ദര്‍ഭമാണിത്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് കരുത്തുപകരുന്ന ക്രിയാത്മക യുവനിരയാണുള്ളത്.
മുനവ്വറലി തങ്ങള്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമര്‍പ്പിച്ചു. ഈയിടെ നിര്യാതരായ കോട്ടുമല ബാപ്പു മുസ്‌ലിയാരേയും മുസ്‌ലിംലീഗ് നേതാവ് ഹമീദലി ശംനാടിനേയും അനുസ്മരിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. പി.പി കുഞ്ഞാന്‍ അധ്യക്ഷനായി.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി ഉബൈദുല്ല, ടി.വി ഇബ്രാംഹിം, മുജീബ് കാടേരി, കെ മുഹമ്മദുണ്ണി ഹാജി, നാലകത്ത് സൂപ്പി, വി മുസ്തഫ, അഹമ്മദ് ഷാജു, നിഷാദ് കെ സലീം, അഡ്വ. പി.വി മനാഫ്, സിദ്ധീഖലി രാങ്ങാട്ടൂര്‍, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, പി.കെ സക്കീര്‍ ഹുസൈന്‍, മണ്ണിശ്ശേരി മുസ്തഫ, ബഷീര്‍ മച്ചിങ്ങല്‍, പികെ ബാവ, പികെ ഹക്കീം, അഷ്‌റഫ് പാറച്ചോടന്‍, സമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, കെ.കെ ഹക്കീം, ഷാഫി കാടേങ്ങല്‍, സാലിഹ് മാടമ്പി സി.പി സാദിഖലി, സജീര്‍ കളപ്പാടന്‍, ലത്തീഫ് പറമ്പന്‍, റിയാസ് പൊടിയാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."