HOME
DETAILS
MAL
മരമില്ല് കത്തുന്നത് കണ്ടത് വിനോദയാത്രികര്‍
backup
January 15 2017 | 02:01 AM
മങ്കട: കഴിഞ്ഞദിവസം പുലര്‍ച്ചെ വെള്ളില നെരവില് കത്തിയമര്‍ന്ന മരമില്ലിലെ തീയണക്കാനായത് സമീപത്തുകൂടി യാത്ര ചെയ്ത ടൂറിസ്റ്റ് സംഘത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്. ാത്രി രണ്ടരയോടെ നെരവു റോഡിലൂടെ കടന്നുപോയ ടൂറിസ്റ്റ് ബസിലെ യാത്രികര്‍ ബസ് നിര്‍ത്തി സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഉടനെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചതിനാലാണ് തീ സമീപവീടുകളിലേക്കും മറ്റും തീപടരാതെ ദുരന്തം ഒഴിവായത്.
ഒരു വര്‍ഷം മുമ്പു ഈ തടിമില്ലില്‍ തീ പടര്‍ന്നിരുന്നെങ്കിലും നാശനഷ്ടമുണ്ടായിരുന്നില്ല. സമീപത്തെ പുല്ലുകളില്‍ വീണ് സിഗരറ്റ് കുറ്റിയില്‍ നിന്നാണ് അന്നു തീ പടര്‍ന്നത്. തടിമില്ല് ഇന്‍ഷൂര്‍ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."