HOME
DETAILS
MAL
ഏകാധിപതിയുടെ വിചാരങ്ങള്‍
backup
January 15 2017 | 10:01 AM
മുതുകില്‍
നുകം കയറ്റിവച്ച്
ഉഴുതുമറിക്കാമെന്നോ?
അതിര്‍ത്തി ഭേദിച്ചുവരുന്ന
കൊടുങ്കാറ്റിനെ
ചങ്ങലക്കിടാമെന്നോ?
ഇടിമിന്നലിനെ
ജയിലറയിലടച്ച്
തടവുകാരനാക്കാമെന്നോ
സൂര്യനെ കടലിലാഴ്ത്തി
ഇരുട്ടാക്കാമെന്നോ?
കണ്ണീര്‍ച്ചാലില്‍
കപ്പലോടിച്ച് മഹാരാജ്യങ്ങള്‍
കറങ്ങിവരാമെന്നോ ?
(സ്‌പെയിന്‍ കവി മീഗ്വല്‍ എര്‍ണാണ്ടെഥിന്റെ 'ജനതയുടെ കാറ്റുകള്‍' എന്ന കവിത ഓര്‍മിക്കുക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."