HOME
DETAILS

അനധികൃതമായി ഗ്രാനൈറ്റ് പാളികള്‍ കടത്തുന്നു; കൊയ്യുന്നത് കോടികള്‍ വിദേശത്തേക്ക് കടത്തുന്നത് തമിഴ് നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴി

  
backup
January 15 2017 | 19:01 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa


മലയിന്‍കീഴ്:  തലസ്ഥാന ജില്ലയിലെ മലയിന്‍കീഴ് മൂക്കുന്നിമല മുതല്‍ മലയോരങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പാറമേഖലകളില്‍ ആധിപത്യം ഉറപ്പിച്ച പാറലോബികളും ഖനന യൂനിറ്റുകളും അനുമതി ഇല്ലാതെ പാറപാളികള്‍ ( ഗ്രാനൈറ്റ് പാളികള്‍) വന്‍ തോതില്‍ കടത്തുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഒരു പരിശോധനയും കൂടാതെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്താണ് എത്തിക്കുന്നത്. അവിടെ നിന്നും കണ്ടെയനറുകളില്‍ കയറ്റി യു.എസ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ എത്തിക്കുന്നു. കിട്ടുന്നത് കോടികള്‍.      
ഇത്തരം പാളികളെ ക്യഷ്ണശില എന്നാണ് വിളിക്കുന്നത്. പ്രത്യേക തരത്തില്‍ രൂപപ്പെട്ട പാറകളില്‍ നിന്നാണ്  പാളികള്‍ കിട്ടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങി മിക്ക മേഖലകളിലും ഇത്തരം പാളികള്‍ ലഭിക്കുന്നുണ്ട്.
അത് അവിടുള്ള പാറ ഖനനക്കാരെ കണ്ട് നിസ്സാര തുകയ്ക്ക് വാങ്ങി അത് പാളികളാക്കും. അതിനായി  തിരവനന്തപുരത്തെ പെരുങ്കടവിളയിലും നഗരൂലിലും ചില യൂനിറ്റുകളുണ്ട്. അവിടെ എത്തിച്ച് പാളികളാക്കി ലോറികളില്‍ പാറ എന്ന ലേബലില്‍ ചെക്ക് പോസ്റ്റ് കടത്തും. തുടര്‍ന്ന് അത് മിനുസപ്പെടുത്താന്‍ തമിഴ് നാട്ടിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കും. അവിടെ നിന്നും പരുവപ്പെടുത്തി തൂത്തുക്കുടി തുറമുഖത്തു നിന്നും കണ്ടെയനറുകളിലാക്കി കടല്‍ കടത്തും. ഇതു വഴി കോടികളാണ് ഇവര്‍ കൊയ്യുന്നത്.
പാറ പൊട്ടിക്കാനാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അതിന്റെ മറവില്‍ പാളികള്‍ ആക്കുന്നതാണ് ഇവിടെ നടക്കുന്നത്. പാളികള്‍ ആക്കാന്‍ പലരും പാറ ഖനനത്തിനൊപ്പം ക്രഷര്‍ യൂനിറ്റുകളും തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇവിടെ എന്തു നടക്കുന്നുവെന്ന് പുറംലോകം അറിയാറില്ല. പാറ ഖനനം നടക്കുന്നു എന്ന ലേബലിലാണ് പാളികള്‍ കടല്‍ കടക്കുന്നത്. പൊലിസിനും പാറകല്ലുകള്‍ എന്നതാണ് അറിയാവുന്നത്. അവര്‍ക്കും ഇവര്‍ കൈമടക്ക് നല്‍കി വശത്താക്കിയാണ് കൊണ്ടുപോകുന്നത്.  ചെക്ക് പോസ്റ്റുകളിലും പരിശോധന ഇല്ല.
തണുപ്പ് സമയത്ത് ചൂടും എന്നാല്‍ ചൂട് സമയത്ത് തണുപ്പും നല്‍കുന്നതാണ് ഇത്തരം ശിലകള്‍. ചരിത്രത്തിലെ ചേര-ചോര- പാണ്ഡ്യ രാജവംശങ്ങളും മുഗള്‍ രാജവംശവും ടിപ്പുസുല്‍ത്താനും ഒക്കെ ഇത്തരം ശിലകളുടെ മേന്മയെകുറിച്ച് അറിയുകയും തങ്ങളുടെ കൊട്ടാരങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം ശിലകള്‍ വന്‍ തോതില്‍ ഇവിടെ നിന്നും ലണ്ടനിലേക്ക്  കൊണ്ടുപോയതായി രേഖകളുണ്ട്. അമിത ലാഭം നോക്കി വന്‍ തോതില്‍ ഇത്തരം ശിലകള്‍ കടത്തുന്നത് ഭാവിയില്‍ വന്‍ പാരിസ്ഥിതിക ദുരന്തത്തിന് ഇടവരുത്തുമെന്നും ചൂണ്ടികാട്ടപ്പെടുന്നു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago