ബാര്‍കോഴ കേസ്: സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹാജരാകണമെന്ന് പി.സി ജോര്‍ജ്
കോട്ടയം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ തന്നെ കോടതിയില്‍ ഹാജരാകണമെന്നു പി.സി ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടേതായി കോടതിയില്‍ നല്‍കിയിരിക്കുന്ന
റിപോര്‍ട്ട് തെറ്റാണെന്നു എ.ജി കോടതിയില്‍ പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് ഇപ്പോള്‍ അപകടരമായ സാഹചര്യത്തിലാണ്. മന്ത്രിമാരായിരുന്ന കെ.എം മാണിയും കെ ബാബുവും കേസില്‍ പ്രതികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും എന്നാല്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ റിപോര്‍ട്ട് ഗുണകരമായില്ല.
അഴിമതിക്കെതിരേ പച്ചക്കാര്‍ഡും ചുവന്ന കാര്‍ഡുമായി നടക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബ് മൗനം പാലിയ്ക്കുകയാണ്. റിപോര്‍ട്ട് സമര്‍പിക്കാനുള്ള രണ്ടാഴ്ച സമയത്തിനിടയില്‍ മാണിയ്ക്കും ബാബുവിനെതിരേ കേസ് ചാര്‍ജ് ചെയ്യണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായം പറയണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മാണിയും ബാബുവും ജനങ്ങളുടെ ഇടയില്‍ പരിശുദ്ധന്മാരായി മാറും. അഴിമതിക്കെതിരേ പോരാടുന്നുവെന്നു പറയുന്ന പിണറായി
വിജയനു വ്യക്തിത്വം തെളിയിക്കുന്നതിനുള്ള അവസരമായി ഇതിനെ കാണണം. ഇക്കാര്യത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചില്ലെങ്കില്‍ ജനം പിണറായിയെ സംശയിക്കും. മാണിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നു പറയുന്നില്ലെങ്കിലും അങ്ങനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."