ബാപ്പു മുസ്‌ലിയാര്‍ സമുദായത്തിനായി ജീവിതം സമര്‍പ്പിച്ച കര്‍മയോഗി: അബ്ബാസലി തങ്ങള്‍
കടമേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും കടമേരി റഹ്മാനിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സമുദായത്തിനും ദീനിനും ജീവിതം സമര്‍പ്പിച്ച കര്‍മയോഗിയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കടമേരി റഹ്മാനിയ്യ മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റഹ്മാനിയ്യ വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദിക്‌റ് ദുആ മജ്‌ലിസിന് ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു. ടി.പി.സി തങ്ങള്‍, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ , സി.എച്ച് മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര, കോടൂര്‍ മുഹയുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍ , ബഷീര്‍ ഫൈസി ചീക്കോന്ന്, യൂസഫ് മുസ്‌ലിയാര്‍, ഇബ്രാഹീം മുറിച്ചാണ്ടി, ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട്, ഫരീദ് റഹ്മാനി കാളികാവ്, പി.എം മൊയ്തീന്‍ മൗലവി, എം.കെ മൗലവി, മൂടാടി മൊയ്തു ഹാജി, കണ്ടോത്ത് മൊയ്തു ഹാജി, ലത്തീഫ് ഫൈസി, നെല്ലാറത്ത് കരീം, സി.വി അമ്മദ് ഹാജി, പി. അമ്മദ് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, എന്‍.കെ ജമാല്‍ ഹാജി, പി.എ മമ്മുട്ടി , കാട്ടില്‍ മൊയ്തു മാസ്റ്റര്‍, കെ.എം കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ചെറിയ കുനിത്തല മൊയ്തു ഹാജി, വെള്ളിലാട്ട് അബ്ദുള്ള, മുറിച്ചാണ്ടി ഹാരിസ്, എന്‍.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കണ്ടിയില്‍ അബ്ദുള്ള , പാലത്തായി മൊയ്തു ഹാജി, ടി.ടി. കെ ഖാദര്‍ ഹാജി,കോറോത്ത് അമ്മദ് ഹാജി, ടി.എം.വി ഹമീദ്, കുറ്റികണ്ടി ഇബ്രാഹീം ഹാജി, കുഞ്ഞബ്ദുള്ള ഫൈസി മൊകേരി, കോമത്ത് കണ്ടി മമ്മു ഹാജി,അഷ്‌റഫ് വെള്ളിലാട്ട്, സ്വാലിഹ് വിലാതപുരം, ചാലില്‍ ഹസ്സന്‍, സിദ്ധീഖ് കാര്‍ത്തികപള്ളി, പി.പി അഷ്‌റഫ് മൗലവി ,അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ.ടി അബ്ദു റഹ്മാന്‍, മൊയ്തു ഫൈസി നിട്ടൂര്‍, കെ.എം അബ്ദുല്‍ ലത്തീഫ് നദ്‌വി, നാസര്‍ നദ്‌വി ശിവപുരം, കെ.പി മൊയ്തു മൗലവി , അലി ഫൈസി മരുന്നൂര്‍, ഹനീഫ് റഹ്മാനി കൊടുവള്ളി, യൂസഫ് റഹ്മാനി ചെമ്പ്രശ്ശേരി, സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, തൈക്കണ്ടി ഹാരിസ്, കണ്ണോത്ത് സൂപ്പി ഹാജി, എന്‍.വി അഹമദ് ഫൈസി കടുങ്ങല്ലൂര്‍, ഫൈസല്‍ കോട്ടുമല, അബൂബക്കര്‍ കോട്ടുമല, സൈദലവി റഹ്മാനി റാക്കോട്, മുസ്തഫ റഹ്മാനി വാവൂര്, ഇസ്മായില്‍ റഹ്മാനി കാപ്പ്,ഹംസ ഫൈസി റിപ്പണ്‍, ഇസ്മയില്‍ ഫൈസി കായണ്ണ,സലാം റഹ്മാനി, കുനിയേല്‍ ബഷീര്‍ ഹാജി, ജാഫര്‍ ജാതിയേരി, കുറ്റിയില്‍ പോക്കര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."