താനൂര്‍ മിനി സിവില്‍ സ്റ്റേഷന് സമുച്ചയം ഉദ്ഘാടനം ചെയ്തു
താനൂര്‍: അഴിമതിരഹിത ഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങളോട് കൂടുതല്‍ ആത്മബന്ധം പുലര്‍ത്തണമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പറഞ്ഞു. താനൂര്‍ മിനി സിവില്‍ സ്റ്റേഷന് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്‍ എം.എല്‍.എ അബ്ദുറഹ്മാന് രണ്ടത്താണിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നര കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച മൂന്നു നിലകളിലായുള്ള കെട്ടിടവും ഓഫിസുകളുടെ ഉദ്ഘാടനവുമാണ് ഇന്നലെ നടന്നത്. ഇതോടെ താനൂരിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലാവും.
2014 ഡിസംബര്‍ 20നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു സിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. താനൂര്‍ ഉപജില്ലാ വിദ്യഭ്യാസ ഓഫിസ്, ഫിഷറീസ് ഡവലപ്മെന്റ് ഓഫിസ്, ക്ഷീര വികസന ഓഫിസ്, സാക്ഷരതാ മിഷന് ഓഫിസ്, ഫിഷറീസ് ക്ഷേമനിധി ഓഫിസ്, തുടങ്ങിയ ഓഫിസുകളാണു സിവില്‍ സ്റ്റേഷനിലേക്കു മാറുക. താനൂര്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനോദ്ഘാടനം ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു.
താനൂര്‍ ബ്ലോക്ക് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ വി അബ്ദുറഹ്മാന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാകലക്ടര്‍ അമിത് മീണ, എ.ഡി.എം പി സെയ്യിദ് അലി, ഇ.ജയന്, പി.പി സുനീര്‍, മേപ്പറമ്പ് ഹംസ, എ.പി അുഹമ്മദ് ഷറീഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്, ഡോ. ജെ.ഒ അരുണ്‍, കെ.സി മോഹനന്, ജയശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."