HOME
DETAILS

യന്ത്രവത്കൃത ചൂളകളില്‍ പരിശോധന: എട്ട് ചൂളയുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ്

  
backup
January 15 2017 | 23:01 PM

%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b5%83%e0%b4%a4-%e0%b4%9a%e0%b5%82%e0%b4%b3%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa



പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ മിഥുനമ്പള്ളം പ്രദേശത്ത് 10 ഏക്രയിയിലധികം വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അനധികൃത ഇഷ്ടിക വളപ്പില്‍ ജില്ലാകലക്ടര്‍ പരിശോധന. ഇഷ്ടികനിര്‍മാണ യന്ത്രവും അഞ്ചുലക്ഷം ചുട്ടെടുത്ത ഇഷ്ടികയും ഒരു മിനിലോറിയും രണ്ട് പെട്ടി ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മിന്നല്‍ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന  എട്ട് ചൂളയുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു.
മിഥുനമ്പള്ളം സ്വദേശികളായ കെ.മണിയന്‍ചെട്ടിയാര്‍, കെ.ഗുരുവായൂരപ്പന്‍, കെ.വാസു, എം.ഷാജി, പി.വിശ്വനാഥന്‍, കെ.വെള്ളകുട്ടി, ആര്‍.ദാസന്‍, എസ്.രാമചന്ദ്രന്‍  എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അനധികൃത ഇഷ്ടികനിര്‍മ്മാണത്തിനും ജലചൂഷണത്തിനും കാര്‍ഷിക വൈദ്യുതി ദുരുപയോഗം ചെയ്തതിനുമാണ് നടപടി. ചൂള പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്തെ സൗജന്യ കാര്‍ഷിക കണക്ഷനുള്‍പടെ മൂന്ന് വൈദ്യുതികണക്ഷനും വിച്ഛേദിച്ചു. വില്ലേജില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ചൂളകള്‍ പ്രവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
 തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളിലെ  പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെയടക്കം ജോലി ചെയ്യുന്ന ഇഷ്ടികനിര്‍മാണ കേന്ദ്രത്തില്‍ ജില്ലാ സ്‌കോഡിനൊപ്പമാണ് കലക്ടര്‍ പി. മേരിക്കുട്ടി എത്തിയത്. തണ്ണീര്‍തട നീര്‍ത്തട സംരക്ഷണനിയപ്രകാരം കൃഷിഭൂമിയില്‍ മറ്റേതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തിയോ പരിവര്‍ത്തനമോ  നടത്തണമെങ്കില്‍ റവന്യു വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ യാതൊരു നിയമവും പാലിക്കാതെയാണ് മിഥുനമ്പളത്തെ ചൂളകളുടെ പ്രവര്‍ത്തനം നടന്നത്.
ജില്ലയിലെ ഗ്രാമങ്ങളിലുള്ള  തെങ്ങുകളും പനകളും ഉള്‍പടെ മരങ്ങളും ചൂളയുടെ ആവശ്യത്തിനായി വെട്ടി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്രയധികം ചൂളകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം പരിസരത്തെ കൃഷിഭൂമിയിലേക്കുള്ള ജലവിതരണത്തിനെ ബാധിച്ചിട്ടുണ്ട്. പത്തടിയില്‍ കൂടുതല്‍ ആഴത്തില്‍ താഴ്ത്തിയതിനാല്‍ സമീപത്തെ ഏക്കര്‍ കണക്കിന് നെല്‍വയലുകളില്‍ വെള്ളമെത്താതെ ഉണങ്ങിനശിച്ചു. പാടശേഖരത്തിലെ മറ്റു കര്‍ഷകര്‍ മണ്ണ് മാഫിയായുടെ ഭീഷണി കാരണം പരാതി പോലും നല്‍കാന്‍ ഭയക്കുന്നതായി അവര്‍ പറഞ്ഞു.
ചൂളയുടെ പ്രവര്‍ത്തനത്തില്‍ നിയമലംഘനത്തിന് പുറമെ ബാലവേലയും അനധികൃത മണ്ണ്, ജല, വൈദ്യതി ചൂഷണങ്ങള്‍  ഇവിടെനടന്നതായി പരിശോധന സംഘം സ്ഥിരീകരിച്ചു.   ജില്ലയില്‍ ഇഷ്ടികനിര്‍മാണത്തിന്  നിയമാനുസൃത അനുമതി നേടാതെയുള്ള എല്ലാ ചൂളകള്‍ക്കെതിരെയും നടപടിയെടുക്കുമെന്നും കൃഷിയിടങ്ങള്‍ ഇഷ്ടികകളങ്ങളായി മാറിയത് തിരിച്ച് പിടിക്കാനുള്ള പദ്ധതികള്‍  ആവിഷ്‌കരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  8 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  22 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago