HOME
DETAILS
MAL
വിഷയം നിയമസഭയില്‍ ഉന്നയിക്കും: വി.ടി.ബല്‍റാം എം.എല്‍.എ
backup
January 15 2017 | 23:01 PM
കൂറ്റനാട്: കരിമ്പ പാലക്കല്‍ പീടിക ജനവാസകേന്ദ്രത്തിലെ ഗെയ്ല് വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കരിമ്പ പാലക്കല്‍ പീടികയിലെ ജനകീയ സമരസമിതി നേതൃത്വം നല്കുന്ന സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി നേതാക്കളുമായി എം.എല്‍.എ ചര്‍ച്ച നടത്തി. സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദേഹം ഉറപ്പു നല്കി. ഗെയ്ല് വാതക പൈപ്പ് ലൈന്‍ നിര്‍മാണത്തിനെതിരെ വലിയ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികളും സമരസമിതി നേതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."