വലിയപറമ്പില്‍ എത്തണമെങ്കില്‍ നടുവൊടിയും
ചെറുവത്തൂര്‍: ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച വലിയപറമ്പിലേക്ക് യാത്ര ചെയ്താല്‍ നടുവൊടിയും. ഓരിമുക്ക്-മാവിലാക്കടപ്പുറം റോഡ് പലയിടങ്ങളിലായി തകര്‍ന്നു കിടക്കുന്നതാണ് വാഹനയാത്ര ദുഷ്‌കരമാക്കുന്നത്. ചെറുവത്തൂരില്‍ നിന്നു റോഡ് വഴി വലിയപറമ്പില്‍ എത്താനുള്ള മാര്‍ഗമാണിത്. വലിയപറമ്പിലെ പുലിമുട്ട് ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ കാണാന്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും ഈ വഴിയാണ്.
ഓരിമുക്ക് മുതല്‍ ഒരിക്കടവ് പാലം വരെ പലയിടങ്ങളിലും റോഡ് തന്നെ കാണാനില്ല. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കല്ലുകള്‍ തെറിക്കുന്നതും പതിവാണ്. റോഡ് പൂര്‍ണമായും റീ ടാര്‍ ചെയ്യാതെ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണു പതിവെന്ന് പ്രദേവാസികള്‍ പറയുന്നു.
പടന്ന ഗ്രാമപഞ്ചായത്ത് പരിധിയിലാണു തകര്‍ന്നു തരിപ്പണമായ റോഡുള്ളത്. നടുവൊടിയുമെന്നതിനാല്‍ ഒരിക്കല്‍ വന്നവരാരും ഈ വഴിവരില്ലെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."