ഹോമിയോ ചികിത്സാ രംഗം കൂടുതല്‍ കാര്യക്ഷമമാക്കും: ഡെപ്യൂട്ടി സ്പീക്കര്‍
കോട്ടയം: ഹോമിയോ ചികിത്സാ രംഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടാകുമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 3ാം മത് സ്വാമി ആതുരദാസ്ജി നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോമിയോപ്പതിയെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
ചികിത്സാരീതികളിലൂടെ കോടിക്കണക്കിനാളുകളെ സ്വാധീനിക്കാന്‍ ഹോമിയോ രംഗത്തിന് സാധിച്ചു. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സതേടുന്ന അതെ ചിന്താഗതിയോടെയാണ് രോഗികള്‍ ഹോമിയോ ഡോക്ടര്‍മാരെ ആശ്രയിക്കുന്നത്.
മറ്റ് സ്വകാര്യആതുരാലയങ്ങളിലെ ചികിത്സകളെക്കാള്‍ സാധാരണക്കാരന് പ്രായോഗികമായത് ഹോമിയോപ്പതിയാണ്. സംസ്ഥാനത്ത് മാത്രം ചുരുങ്ങാതെ ഇതിന്റെ സേവന സാന്നിദ്ധ്യങ്ങള്‍ വിദേശരാജ്യങ്ങളിലും ശക്തി ആര്‍ജ്ജിച്ചു കഴിഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് ഡോ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡോ.പാര്‍ത്ഥസാരഥിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.മനോജ്, ഡോ. ഓമനഗംഗാധരന്‍, ഡോ. ജോബി, ഡോ. ഫെലിക്‌സ് ജെയ്മ്‌സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."