അരൂരിലെ പരാജയം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ അണികള്‍
തുറവൂര്‍: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആരോപണവുമായി അണികള്‍.
കഴിഞ്ഞ കുറെ തെരഞ്ഞടുപ്പുകളില്‍ പ്രചരണത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് കാരണമെന്നാണ് ആക്ഷേപം.
കെ..പി.സി.സി, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ളവരുടെ ബൂത്തുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നൂറുകണക്കിന് വോട്ടുകളുടെ വ്യത്യാസത്തിനാണ് പിന്നോക്കം പോയത്. പകല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും രാത്രി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുംവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്.
കോടംതുരുത്ത് പഞ്ചായത്തിലെ ഒരു കോണ്‍ഗ്രസ് അംഗം പരസ്യമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി രംഗത്ത് എത്തിയിട്ടും നേതൃത്വം നടപടി സ്വീകരിക്കാതിരുന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പല പാര്‍ട്ടി ഭാരവാഹികളും തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍നിന്ന് മാറിനിന്നതും ഇവര്‍ക്കെതിരെ അന്ന് നടപടിയെടുക്കാതിരുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായിരുന്നെന്നും ആരോപണമുയരുന്നുണ്ട്.
ചില ബൂത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മൂന്നാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. വ്യാപകമായി വോട്ട് മറിച്ചതാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ കനത്ത പരാജയത്തിന് കാരണമെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
എ ഗ്രൂപ്പുകാരനായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മണ്ഡലത്തിലെ ഐ വിഭാഗക്കാര്‍ രഹസ്യയോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയും തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തിന്റെ നേതൃസ്ഥാനങ്ങളില്‍ കയറിപ്പറ്റി പരാജയം ഉറപ്പിക്കുകയായിരുന്നെന്നും ആരോപണമുയരുന്നുണ്ട്. പ്രചരണത്തിന്റെ നേതൃനിരയില്‍ നിന്നവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും പറയപ്പെടുന്നു.
തദ്ദേശ തെരഞ്ഞടുപ്പില്‍ ഭൂരിഭാഗം പഞ്ചായത്തുകളും യു.ഡി.എഫിന് നഷ്ടപ്പെട്ടതിനും കാരണം ഇതുതന്നെയാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.
പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയാറാകാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനൊരുങ്ങുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."