പൊലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ശ്രീലേഖയെ ഇന്റലിജന്‍സ് എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റി
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് ആര് ശ്രീലേഖയെ മാറ്റി. പകരം തീരസംരക്ഷണ ചുമതലയുള്ള ഡി.ജി.പി മുഹമ്മദ് യാസിന് ചുമതല നല്കി. ശ്രീലേഖയെ ജയില്‍ എ.ഡി.ജി.പിയാക്കി.
വ്യവസായവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ ബന്ധുനിയമന വിവാദത്തില്‍ പ്രതിയാക്കിയതിനെ തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന വിവരം മുഖ്യമന്ത്രിയില്‍ നിന്ന് മറച്ചുവച്ചതാണ് ശ്രീലേഖയ്ക്ക് വിനയായതെന്നാണ് അറിയുന്നത്. കൂടാതെ വിജിലന്‍സ് കോടതിയില്‍ ശ്രീലേഖക്കെതിരേ അഴിമതി കേസും നിലനില്‍ക്കുന്നുണ്ട്. ഫയല്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അടുത്തെത്തിയിരുന്നു.
കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫിസറായ എ.ഡി.ജി.പി പദ്മകുമാർ കേരള പൊലിസ് അക്കാദമി ഡയറക്ടറാകും. പി.വിജയനെ എറണാങ്കുളം ഐ.ജിയായും നിതിന്‍ അഗര്‍വാളിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിക്കും. ടോമിന് തച്ചങ്കരി കോസ്റ്റല്‍ പൊലിസ് എ.ഡി.ജി.പിയാകും. മഹിപാല്‍ യാദവും ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐ.ജിമാരായും ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."