തമിഴ്നാട് സ്വദേശിനിയെ നാട്ടിലേക്കയച്ചു
ദമാം: അനാരോഗ്യം മൂലം സ്പോണ്സര് വനിതാഅഭയകേന്ദ്രത്തില്‍ എത്തിച്ച വീട്ടുജോലിക്കാരി സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.
എട്ടു മാസം മുന്‍പ് സഊദിയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ തമിഴ്നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് ആണ് ജോലിക്കിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്പോണ്സര് വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചത്. ജോലിസാഹചര്യങ്ങള്‍ കുഴപ്പമില്ലായിരുന്നുവെങ്കിലും രണ്ടണ്ടു മാസം മുന്‍പ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. തുടര്‍ന്ന് സ്പോണ്സര് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞു വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തകര്‍ കേസില്‍ ഇടപെട്ടു.
അനിതയുടെ സ്പോണ്‍സറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് നഷ്ടപരിഹാരം വാങ്ങാതെ അനിതയ്ക്ക് ഫൈനല്‍ എക്സിറ്റ് അടിച്ച പാസ്പോര്‍ട്ട് നല്കാന് സ്പോണ്സര് തയാറായി. ജോലി ചെയ്ത എട്ടു മാസത്തില്‍ അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നല്കിയ സ്പോണ്സര് ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.
നിയമലംഘനം നടത്തുന്ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."