HOME
DETAILS
MAL
ഇസ്താംബൂള്‍ ആക്രമണം: പ്രധാനപ്രതി പിടിയില്‍
backup
January 17 2017 | 04:01 AM
ഇസ്താംബൂള്‍: പുതുവത്സരാഘോഷത്തിനിടെ ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ ആക്രമണം നടത്തിയ ആളെ തുര്‍ക്കി പൊലിസ് പിടികൂടി. ഉസ്ബെക്കിസ്ഥാന് സ്വദേശിയായ അബ്ദുള്‍ഗാദിര്‍ മഷാരിപോവ് എന്നയാളാണ് പിടിയിലായത്. ഇസ്താംബൂളിലെ ഒരു അപ്പാര്‍ട്മെന്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഇസ്താംബൂളിലെ ബെസിക്കേറ്റിയസ് നഗരത്തിലെ റൈന നിശാക്ലബ്ബിലായിരുന്നു ആക്രമണം. ആക്രമത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാരും ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ആക്രമി ക്ലബ്ബില്‍ തടിച്ചുകൂടിയ ആള്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."