മുഖ്യമന്ത്രി പങ്കെടുത്ത വേദിയില്‍ ഇ.പി വിട്ടുനിന്നു; കടന്നപ്പള്ളി കത്തിക്കയറി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ നിന്നും മുന്‍മന്ത്രിയും മട്ടന്നൂര്‍ എം.എല്‍. എയുമായ ഇ.പി ജയരാജന് വിട്ടുനിന്നത് ചര്‍ച്ചയായി. മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയതിനു ശേഷവും മുഖ്യമന്ത്രിയും ഇ.പിയും വേദികള്‍ പങ്കിട്ടിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ മഞ്ഞുരുകിയിട്ടില്ലെന്നാണ് സൂചന. ഇ.പിയില്ലെങ്കിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആകുറവു കൂടി നികത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കലോത്സവത്തിന്റെ ജീവശ്വാസം പോലെ മന്ത്രിയുടെ സാന്നിധ്യം തൂണിലും തുരുമ്പിലുമാണ്.
കണ്ണൂര്‍ നഗരത്തെ പ്രതിനിധാനംചെയ്യുന്ന മന്ത്രി കഴിഞ്ഞ കുറെ ദിവസങ്ങളായി ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ മാറ്റിവച്ചു കണ്ണൂരില്‍ ക്യാംപു ചെയ്തുവരികയാണ്. പ്രതിഭകള്‍ക്കൊപ്പം ആടിയും പാടിയും വേദികള്‍ പങ്കിട്ടും കലോത്സവത്തെ ഉന്മേഷമുള്ളാതാക്കുകയാണ് കടന്നപ്പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."