HOME
DETAILS

വൈദ്യുത വിഭാഗത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ മെച്ചപ്പെടുത്തുന്നതിന് ആധുനിക ഉപകരണങ്ങള്‍

  
backup
January 17, 2017 | 11:10 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d

തൃശൂര്‍: വൈദ്യുത വിഭാഗത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ മെച്ചപ്പെടുത്തുന്നതിന് കോര്‍പറേഷന്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങി. പത്തുലക്ഷത്തി നാലായിരത്തി അറുനൂറ്റി ഇരുപത്തിയഞ്ചു രൂപ വരുന്ന അഞ്ചു പ്രധാന ഉപകരണങ്ങളാണ് വൈദ്യുത വിഭാഗത്തിലേക്ക് വാങ്ങിയത്.
ടെന്‍ഡര്‍ പ്രകാരം ഫ്‌ളൂക്ക് എന്ന കമ്പനിയുടെ പവര്‍ ക്വാളിറ്റി അനലൈസര്‍, തെര്‍മല്‍ ഇമേജിങ് ക്യാമറ, വോള്‍ട്ടേജ് ഡിറ്റക്ടര്‍, എര്‍ത്ത് ഗ്രൗണ്ട് ടെസ്റ്റര്‍, ലക്‌സ് മീറ്റര്‍ എന്നിവയാണ് ഉപകരണങ്ങള്‍.
ഇലക്ട്രിക് ലൈനുകളില്‍ ഉണ്ടാകുന്ന അണ്‍ബാലന്‍സിങ്, വോള്‍ട്ടേജ് വ്യതിയാനം, ഹാര്‍മോണിക് കറന്റുകള്‍ എന്നിവ കണ്ടുപിടിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമാണ് പവര്‍ ക്വാളിറ്റി അനലൈസര്‍ ഉപയോഗിക്കുന്നത്. വൈദ്യുതി ചോര്‍ച്ച കണ്ടെത്താന്‍ കഴിയുന്നതാണ് ഇതിന്റെ സവിശേഷത.
സബ്‌സ്‌റ്റേഷനുകള്‍, ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍, ലൈന്‍ വര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം കണ്ടുപിടിക്കുന്നതിന് തെര്‍മല്‍ ഇമേജിങ് ടെക്‌നോളജിയ്ക്ക് കഴിയും. കൂടാതെ ബ്രേക്ക് ഡൗണ്‍ മെയിന്റനന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉപകരിക്കുന്നു.
ഇലക്ട്രിക് ലൈനുകളില്‍ ജോലിയെടുക്കുന്ന ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുന്ന ക്വാളിറ്റി ഉപകരണമാണ് വോള്‍ട്ടേജ് ഡിറ്റക്ടര്‍. ബെല്‍റ്റ്, ഹെല്‍മറ്റ്, ടെസ്റ്റര്‍ എന്നിവയ്ക്കു പുറമേ കൂടുതല്‍ സുരക്ഷ നല്‍കുന്ന വോള്‍ട്ടേജ് ഡിറ്റക്ടര്‍ ജോലി സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലെന്ന് ഉറപ്പു വരുത്താന്‍ സഹായിക്കുന്ന ഉപകരണമാണ്.
വൈദ്യുതി വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായ ട്രാന്‍സ്‌ഫോര്‍മറുടെ എര്‍ത്തിംങ് സംവിധാനം കുറ്റമറ്റതാക്കാന്‍ ഉപയോഗിക്കുന്ന നൂതന ഉപകരണമാണ് എര്‍ത്ത് ഗ്രൗണ്ട് ടെസ്റ്റര്‍. മെയിന്റന്‍സ് വിഭാഗത്തിന് ഫലപ്രദമായ ഉപകരണമാണ് ഇത്. വൈദ്യുത വിഭാഗത്തിന് സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്ഥാപിക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചം കൃത്യ സ്ഥലത്ത് ലഭ്യമാക്കാന്‍ ഉപയോഗിക്കുന്ന ലക്‌സ് മീറ്ററാണ് മറ്റൊന്ന്. വെളിച്ചം കൃത്യമായി ഉറപ്പു വരുത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. ടെണ്ടര്‍ പ്രകാരം ഓഫര്‍ ലഭിച്ച നാലു കമ്പനികളില്‍ നിന്നാണ് കോര്‍പറേഷന്‍ വൈദ്യുത വിഭാഗം ഫ്‌ളൂക്ക് തെരഞ്ഞെടുത്തത്.
പത്രസമ്മേളനത്തില്‍ മേയര്‍ അജിത ജയരാജന്‍, കോര്‍പറേഷന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ടി.എസ് ജോസ്, ഡയറക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.വേലുസ്വാമി, പ്രോജക്ട് എന്‍ജിനീയര്‍ ഫ്രാന്‍സിസ് സേവ്യര്‍, ഫ്‌ളൂക്ക് ഇന്ത്യന്‍ സെയില്‍സ് എന്‍ജിനീയര്‍ എം. ഭരണീധരന്‍ എന്നിവര്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  3 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  3 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  3 days ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  3 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  3 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  3 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  3 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  3 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  3 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  3 days ago