HOME
DETAILS

പരിഗണന കിട്ടാതെ പട്ടികജാതിക്കാര്‍

  
backup
January 17, 2017 | 11:12 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be

 

ഒലവക്കോട്: ആദ്യകാലങ്ങളില്‍ എല്ലാ കാവുകളിലേയും ഉത്സവങ്ങള്‍ തുടങ്ങി വെച്ചത് പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു.എന്നാലിന്ന് ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ മേല്‍ജാതിക്കാര്‍ ഉത്സവങ്ങളും മറ്റും കൈ പിടിയിലൊതുക്കുന്നുവെന്ന് പരാതി ഉയരുന്നു. മുന്‍പ് പല ക്ഷേത്രങ്ങളിലും, ആനപ്പൂരം ഇത്രമേല്‍ പ്രചാരം നേടിയിരുന്നില്ല.
അന്ന് പട്ടികജാതിയില്‍പ്പെട്ട വിവിധ സമുദായങ്ങളുടെ നേതൃത്വത്തിലുള്ള നാടന്‍ കലാരൂപങ്ങളും, ചെണ്ടമേളവും, കാളകളും, തേരും, കുതിരയുമൊക്കെയായിരുന്നു ഒട്ടുമിക്ക കാവുകളിലും നിറഞ്ഞ് നിന്നിരുന്നത്. സ്വകാര്യ അമ്പലങ്ങളില്‍ പോലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍പ് പ്രധാന്യം ഏറെയായിരുന്നു.
ക്ഷേത്രം ഉടമകളുടെ വേല വരവിന് ശേഷം ഇത്തരം ആളുകളുടെ വേല വരവുകള്‍ക്കാണ് പ്രധാന്യം കിട്ടിയിരുന്നത്. ചില കാവുകളില്‍ ഇപ്പോഴും പട്ടികജാതിക്കാരുടെ വേല വരവ് എത്തിയാല്‍ മാത്രമാണ് കൊടികയറ്റവും മറ്റും നടക്കാറ്. അപൂര്‍വം ചില കാവുകളിലെ ഇപ്പോള്‍ ഇതുള്ളൂ. ഒട്ടുമിക്ക കാവുകളില്ല ഇപ്പോള്‍ പട്ടികജാതി കാരുടെ വേലക്ക് യാതൊരു പരിഗണനയും നല്‍കാറില്ല. പല ക്ഷേത്രം നടത്തിപ്പുകാരും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്സവം കൊണ്ടു വന്നാല്‍ മതി എന്ന നിലപാടാണ് ഇവരോട് എടുക്കുന്നത്.
മുതിര്‍ന്ന ജാതിക്കാര്‍ ഉത്സവത്തിന്റെ പേരില്‍ പിരിവും മറ്റും നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നയമാണ് ഇപ്പോഴുള്ളത്.
എന്നാല്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കാവട്ടെ വീടുകളില്‍ നടന്ന് കിട്ടുന്ന നെല്ലും, അരിയും, പണവുമൊക്കെയാണ് ആശ്രയം. ഇതാവട്ടെ ഇവരുടെ വേല വരവിന് വേണ്ട സാധനങ്ങള്‍ നിര്‍മിക്കാന്‍ പോലും തികയാറില്ല. കാവുകളില്‍ ആനയും പഞ്ചവാദ്യവുമായി എത്തുന്ന സംഘങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്. അവര്‍ക്കായി ക്ഷേത്രക്കമ്മറ്റിക്കാര്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യും. എന്നാല്‍ പാരമ്പര്യമായി വേല കൊണ്ടു വന്നിരുന്ന പട്ടികജാതിക്കാരെ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തുകയും ചെയ്യും. ഇന്നത്തെ ഗ്രാമീണ ഉത്സവങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം.
ഇപ്പോള്‍ രാത്രി കാലങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍ ആളുകള്‍ ഉണ്ടാവാറില്ല. മുന്‍പൊക്കെ ഇതായിരുന്നില്ല സ്ഥിതി. താഴ്ന്ന ജാതിക്കാരുടെ വേല വരവിനൊപ്പം അവരുടെ മുഴുവന്‍ കുടുംബവും ഉത്സവപ്പറമ്പിലെത്തും.
രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തങ്ങുന്ന ഇവര്‍ സ്വന്തം ആചാരങ്ങളുടെ ഭാഗമായുള്ള കലകളുടെ അവതരണവും നടത്തിയിരുന്നു.ഇത് കാണാനും, ഇതില്‍ പങ്കെടുക്കാനും ആളുകള്‍ എത്തിയിരുന്നു.എന്നാലിന്ന് ഇത്തരം കൂടിച്ചേരലുകയില്ല. ഇന്ന് വെടിക്കെട്ട് കാണാനാണ് ആളുകള്‍ കൂടുന്നത്.
ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളും മാസം തോറും വിവിധ ആഘോഷങ്ങള്‍ നടത്തി മത്സരിക്കുകയാണ്. ഈ ആഘോഷങ്ങളിലൊന്നും തന്നെ കീഴ്ജാതിക്കാരന് സ്ഥാനമില്ല.
പട്ടികജാതിക്കാരനായ വാദ്യകലാകാരന്‍മാര്‍ക്കും, കോമരങ്ങള്‍ക്കുമൊക്കെ ഇന്നും ഭൂരിഭാഗം അമ്പലങ്ങളിലും വിലക്ക് തുടരുന്നു.
ഇതേ അവസ്ഥ തന്നെയാണ് പട്ടികജാതിക്കാരന്റെ വേലയോടും കാണിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ വഴിപാടും, സംഭാവനയുമൊക്കെ സ്വീകരിക്കുന്നതില്‍ ഒരു ക്ഷേത്രക്കമ്മറ്റിയും എതിരല്ല.
എന്നാല്‍ ഇവരുടെ ഉത്സവങ്ങളെ അവഗണിക്കുന്നതിലും, ഇല്ലായ്മ ചെയ്യുന്നതിലും പല ഉത്സവ കമ്മിറ്റികളും മുന്നിലാണ്. ഇതിലൂടെ കീഴ്ജാതിക്കാരന്റെ കലകളേയും, ദൈവങ്ങളേയും ഇല്ലാതാക്കുക എന്ന ഉദ്ദേശവും മുതിര്‍ന്ന ജാതിക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും, ഇതിന്റെ തുടര്‍ച്ചയായി വേണം കാവുകളില്‍നിന്നും കീഴ്ജാതിക്കാരെ അകറ്റുന്ന നടപടിയെ കാണേണ്ടതെന്നാണ് കീഴാള കലകളെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  a day ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  a day ago
No Image

'അതേക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് അറിയില്ല; ട്രംപ്-സഊദി കിരീടാവകാശി കൂടിക്കാഴ്ചയിലെ 5 വൈറൽ നിമിഷങ്ങൾ

Saudi-arabia
  •  a day ago
No Image

'അത്ഭുതകരമാണ്, എന്തൊരു കളിക്കാരനാണ് അവൻ'; ബ്രസീൽ ഫോക്കസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുൻഹ

Football
  •  a day ago
No Image

പതിനൊന്ന് വയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ കേസ്; പിതാവിന് 178 വർഷം കഠിന തടവ് 

Kerala
  •  a day ago
No Image

'അദ്ദേഹം ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല'; സഊദി ബസ് ദുരന്തത്തിൽ മരണപ്പെട്ട യുഎഇ പ്രവാസിയുടെ മകൻ മദീനയിലെത്തി

Saudi-arabia
  •  a day ago
No Image

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനം; പിന്നാലെ പാർട്ടി അം​ഗത്തെ പുറത്താക്കി സി.പി.ഐ.എം

Kerala
  •  a day ago
No Image

ദുബൈയിൽ ട്രക്കുകൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു; അപകടങ്ങളുടെ എണ്ണത്തിൽ വൻ കുറവ്

uae
  •  a day ago
No Image

വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ 7 വയസ്സുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ചൈൽഡ് ലൈനിൽ കേസ്

Kerala
  •  a day ago