കറന്‍സി രഹിത സമൂഹം: ജില്ലയില്‍ 2341 പരിശീലകരുടെ ട്രെയിനിങ് പൂര്‍ത്തിയായി
കോട്ടയം : ജില്ലയെ കറന്‍സി രഹിത ജില്ലയാക്കി മാറ്റുതിന് ആരംഭിച്ച പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ ജനങ്ങളെ പരിചയപ്പെടുത്തുതിന് തെരഞ്ഞെടുത്ത 2341 പരിശീലകര്‍ക്കുള്ള ടെയിനിംഗാണ് 53 പരിശീലന പരിപാടികളിലൂടെ പൂര്‍ത്തിയായത്. കൂടാതെ ആശയപ്രചരണത്തിനായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
ലീഡ് ബാങ്ക്, എന്‍.ഐ.സി, കേരള ഐ.റ്റി മിഷന്‍, അക്ഷയ, കുടുംബശ്രീ എന്നിവ വഴിയാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. വ്യാപാരികളെ പ്രത്യേകമായി പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ മണിമല, ഏറ്റുമാനൂര്‍, കാണക്കാരി, കോട്ടയം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ വ്യാപാരികള്‍ക്കുള്ള പരിശീലനം നടത്തി.
വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിന് അസാപ്പിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തി വരുന്നു.
വിദ്യാര്‍ഥികള്‍ക്ക് എന്‍.എസ്.എസ് കോളജ്, സി.എം.എസ് കോളജ് എന്നിവിടങ്ങളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതിയിലും പരിശീലനം നല്‍കി. പഞ്ചായത്തുതലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലന പരിപാടിയും നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."