ഓട നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം
പാലാ : പാരലല്‍ റോഡിലെ പുത്തന്‍പള്ളിക്ക് മുമ്പിലുള്ള ഓട നിര്‍മാണം വൈകുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു.
പാരലല്‍ റോഡില്‍ നിന്നും ഗവ. ഹോമിയോ, ജനറല്‍ ആശുപത്രി, പൊന്‍കുന്നം റോഡ്, ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡാണ് ഓട നിര്‍മിക്കുന്നതിനായി കുഴിയെടുത്തിട്ടിരിക്കുന്നത്. രണ്ടാഴ്ചയോളമായി റോഡില്‍ ഗതാഗതം മുടങ്ങിയിരിക്കുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് പണി വൈകിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
പാരലല്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ഓടയും ടെലിഫോണ്‍, കേബിള്‍, വാട്ടര്‍ അതോറിട്ടി ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക അറയും നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പള്ളിയിലുടെ സമീപവും കുഴിയെടുത്തിരിക്കുന്നത്.
വാട്ടര്‍ അതോറിട്ടിയുടെ ടാങ്ക് സ്ഥിതിചെയ്യുന്ന പുത്തന്‍പള്ളിക്കുന്നില്‍ നിന്നും വിതരണത്തിനായി വെള്ളം കൊണ്ടുപേകോണ്ട പ്രധാന പൈപ്പുകള്‍ സ്ഥാപിക്കേണ്ടതും ലിങ്ക് ചെയ്യുന്നതും ഈ ഭാഗത്തുവച്ചാണ്.
എന്നാല്‍ നാളിതുവരെയായിട്ടും പൈപ്പുകള്‍ സ്ഥാപിക്കാനോ, എത്തിക്കാനോ വാട്ടര്‍ അഥോറിട്ടി അധികൃതര്‍ക്കായിട്ടില്ല. ഇതാണ് പണികള്‍ വൈകിപ്പിക്കുന്നത്. സ്ഥാപിക്കേണ്ട ഇരുമ്പുപൊപ്പുകള്‍ ഇപ്പോഴും എറണാകുളത്തെ ഓഫിസില്‍ സൂക്ഷിക്കുകയാണ്.
ഇത് എത്തിക്കാന്‍ പോലും അധികൃതര്‍ കാലതാമസം വരുത്തുകയാണെന്നാണ് ആരോപണം. എന്നാല്‍ പൈപ്പുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന ഉറപ്പിലാണ് ഗതാഗതം തടസപ്പെടുത്തി കരാറുകാരന്‍ കുഴിയെടുത്തത്.
ദൈനംദിനം നൂറുകളക്കിന് വാഹനങ്ങളും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകളും ഉപയോഗിക്കുന്ന റോഡിലെ തടസം നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്ന് നാട്ടകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."