HOME
DETAILS

സര്‍വിസിലെ മോശം പ്രകടനം രണ്ട് ഐ.പി.എസ് ഓഫിസര്‍മാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

  
backup
January 18 2017 | 04:01 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%9f%e0%b4%a8%e0%b4%82


ന്യൂഡല്‍ഹി: സര്‍വീസിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ബന്ധിതമായി വിരമിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇരുവരും വിരമിച്ചു. സിവില്‍ സര്‍വീസ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാണിത്. 1992 ബാച്ചിലെ ഛത്തീസ്ഗഡ് കേഡറിലുള്ള രാജ്കുമാര്‍ ദേവാംഗന്‍, 1998 ബാച്ചിലെ കേന്ദ്ര ഭരണപ്രദേശ കേഡറിലുള്ള മായങ്ക് ഷീല്‍ ചൗഹാന്‍ എന്നിവരേയാണ് നിര്‍ബന്ധിതമായി സര്‍വീസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
15 മുതല്‍ 25 വര്‍ഷത്തെ സര്‍വീസ് ചരിത്രം പരിശോധിച്ച് മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരെ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കാം. ഇത്തരത്തിലുള്ള അഖിലേന്ത്യാ സര്‍വീസ് റൂള്‍ പ്രകാരമാണ് രണ്ട് ഉദ്യോഗസ്ഥരേയും നിര്‍ബന്ധിത വിരമിക്കലിന് സര്‍ക്കാര്‍ വിധേയമാക്കിയത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇവരെ സര്‍വീസില്‍ നിന്ന് നിര്‍ബന്ധിതമായി വിരമിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്യാബിനറ്റിലെ നിയമന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം മൂന്നുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുകയും നിര്‍ബന്ധിത വിരമിക്കല്‍ പ്രകാരമുള്ള ആനുകൂല്യങ്ങളും നല്‍കിയാണ് ഇവരുടെ സര്‍വീസ് അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  9 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  23 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago