ഐവാന്‍ ഒരു ലക്ഷം രൂപ സഹായം അനുവദിക്കണം: മനുഷ്യാവകാശ കമ്മിഷന്
കണ്ണൂര്‍: സഹായിക്കാന്‍ ആരോരുമില്ലാതെ വയോജന മന്ദിരത്തില്‍ രോഗിയായി കഴിയുന്ന മുന്‍ ക്രിക്കറ്റ്-ഹോക്കി താരം ഐവാന്‍ ആന്‍ഡ്രൂസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ്. ഇതുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കൗണ്‍സിലിന് കമ്മിഷന് കത്ത് നല്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്‍പ്പെടെ തെളിവെടുപ്പ് നടത്തി. ഇത്തരം കേസുകളില്‍ സാമ്പത്തിക സഹായം നല്‍കുകയെന്നത് കൗണ്‍സിലിന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭ്യമാക്കാന്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് കൗണ്‍സിലിന് കമ്മിഷന് കത്ത് നല്‍കിയത്. ശിവപുരം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഷംനയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവം നടന്ന എറണാകുളം ജില്ലയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന സിറ്റിങില്‍ കേസ് വീണ്ടും പരിഗണിക്കും. ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ 25 കേസുകള്‍ പരിഗണിച്ചതില്‍ പത്തെണ്ണം വിധിപറയാന്‍ മാറ്റി. ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്കായി ഫെബ്രുവരി 15ന് നടക്കുന്ന അടുത്ത സിറ്റിങിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."