നവോത്ഥാനത്തിന് പണ്ഡിതരുടെ ഇടപെടല്‍ അനിവാര്യം: ഹമീദലി ശിഹാബ് തങ്ങള്‍
കൂളിവയല്‍: സാമൂഹിക നവോത്ഥാനത്തിന് പണ്ഡിതരുടെ ഇടപെടല്‍ അനിവാര്യമാണെന്നും നിര്‍മാണാത്മക പണ്ഡിത നേതൃത്വം രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയുടെ അടിസ്ഥാനമാണെന്നും ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വയനാട് മുസ്ലിം യതീംഖാനയുടെ ഉന്നത മത ഭൗതിക ഗവേഷണ കലാലയമായ ഇമാം ഗസ്സാലി അക്കാദമിയുടെ 17-ാം വാര്‍ഷിക ആറാം സനദ്ദാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര് സനദ്ദാനവും സനദ്ദാന പ്രഭാഷണവും നിര്‍വഹിച്ചു. അറിവും ജ്ഞാനവും സമൂഹത്തെ സംസ്കരിക്കുന്നതിന്റെ അടിസ്ഥാന ഘടകമാണെ് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ഇമാം ഗസ്സാലി അക്കാദമി കണ്‍വീനര്‍ അഹ്മദ് മാസ്റ്റര്‍ സ്വാഗതവും ഡബ്ല്യൂ.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ അധ്യക്ഷനായി. ഷൗക്കത്തലി വെള്ളമുണ്ട പ്രമേയ പ്രഭാഷണം നടത്തി.
മായന്‍ മണിമ, അണിയാരത്ത് മമ്മൂട്ടി ഹാജി, അഷ്റഫ് ഫൈസി, ഇബ്റാഹീം മാസ്റ്റര്‍, കെ.കെ അഹ്മദ്, പി.കെ അബൂബക്കര്‍, എം.കെ അബൂബക്കര്‍, പിലാക്കണ്ടി ഇബ്റാഹീം ഹാജി, ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാപന അഡ്മിനിസ്ട്രേറ്റര്‍ നൗഷാദ് ഗസ്സാലി നന്ദി പറഞ്ഞു.സമ്മേളനത്തോടനുബന്ധിച്ച് മതേതര ഇന്ത്യ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മതേതര പാഠങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കാന്‍ സമൂഹവും ഭരണകൂടവും ഒരുപോലെ പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഇ.എന്‍, സി ദാവൂദ്, മുജീബ് കാടേരി എന്നിവര്‍ വിഷയാവതരണം നടത്തി. റാഷിദ് ഗസ്സാലി സിമ്പോസിയം നിയന്ത്രിച്ചു. ഡബ്ല്യൂ.എം.ഒ ജോ. സെക്രട്ടറി മായന്‍ മണിമ സ്വാഗതവും ലത്തീഫ് ഗസ്സാലി നന്ദിയും പറഞ്ഞു. ഡോ. മുഹമ്മദ് ഫരീദ്, താജ് മന്‍സൂര്‍, ജലീല്‍ മാസ്റ്റര്‍, ഷാ മാസ്റ്റര്‍ എന്നിവര്‍ സിമ്പോസിയത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."