നോട്ട് നിരോധനത്തിന്റെ ഗുരുതര ഫലങ്ങള്‍ വരാനിരിക്കുന്നു: മന്ത്രി തോമസ് ഐസക്
ആറ്റിങ്ങല്‍:നോട്ടു നിരോദനത്തിന്റെ ഗുരുതര ഫലങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ധനമന്ത്രി തോമസ് ഐസക്. കുളത്തില്‍ കല്ലെറിയുമ്പോഴുണ്ടാകുന്ന ഓളങ്ങള്‍ പോലെ നോട്ടു നിരോധനത്തിന്റെ അലയൊലികള്‍ രാജ്യത്തെങ്ങും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകുന്നേരം കയര്‍ വര്‍ക്കേഴ്‌സ് സെന്ററിന്റെ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള സെമിനാര്‍ ആറ്റിങ്ങല്‍ കച്ചേരി ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍ തൊഴിലാളികള്‍ ഉല്‍പാദിപ്പിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കയര്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. അഡ്വ.ബി.സത്യന്‍ എം.എല്‍.എ, അഡ്വ.വി. ജോയി എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, സി.പി.എം ആറ്റിങ്ങല്‍ ഏര്യാ സെക്രട്ടറി ആര്‍.രാമു, അഡ്വ.എന്‍.സായികമാര്‍, എന്നിവര്‍ സംസാരിച്ചു.ആര്‍ സുഭാഷ് സ്വാഗതവും, എസ്.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."